India

തൊട്ടതെല്ലാം ഹിറ്റ്…സൗഭാഗ്യങ്ങളെല്ലാം മുരുകന്റെ അനുഗ്രഹം…കയ്യിലെ കെട്ടുകളെപ്പറ്റി കളിയാക്കിയപ്പോള്‍ സ്വാമിയെപ്പറ്റി മിണ്ടരുതെന്ന് യോഗി ബാബു

തൊട്ടതെല്ലാം ഹിറ്റ്, ഇപ്പോള്‍ സിനിമയുടെ സ്വത്ത്...അതാണ് തമിഴ് കൊമേഡിയന്‍ യോഗി ബാബു. പക്ഷെ എല്ലാ സൗഭാഗ്യങ്ങളും കിട്ടിയത് മുരുകനെ പ്രാര്‍ത്ഥിച്ചപ്പോഴാണെന്ന് യോഗി ബാബു വിശ്വസിക്കുന്നു.

Published by

ചെന്നൈ: തൊട്ടതെല്ലാം ഹിറ്റ്, ഇപ്പോള്‍ സിനിമയുടെ സ്വത്ത്…അതാണ് തമിഴ് കൊമേഡിയന്‍ യോഗി ബാബു. പക്ഷെ എല്ലാ സൗഭാഗ്യങ്ങളും കിട്ടിയത് മുരുകനെ പ്രാര്‍ത്ഥിച്ചപ്പോഴാണെന്ന് യോഗി ബാബു വിശ്വസിക്കുന്നു.

കയ്യിലെ ചരടുകളെപ്പറ്റി കളിയാക്കിയ ടിവി ഇന്‍റര്‍വ്യൂവര്‍ക്ക് ഉരുളയ്‌ക്ക് ഉപ്പേരി കൊടുത്ത് തമിഴ് ഹാസ്യതാരം യോഗി ബാബു:

 

ഭക്തി അല്‍പം കൂടുതലാണ്. കോവിലായ കോവിലിലെല്ലാം പ്രാര്‍ത്ഥിക്കും. പ്രാര്‍ത്ഥനയ്‌ക്കൊപ്പം അതത് അമ്പലങ്ങളിലെ ചരടുകളും കയ്യില്‍ കെട്ടും. യോഗി ബാബുവിന്റെ കൈ നോക്കിയാല്‍ അതില്‍ നിറയെ ചരടുകളാണ്. ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിലുള്ള ചരടുമാത്രമല്ല, രുദ്രാക്ഷ കൈ ചെയിന്‍ വരെയുണ്ടാകും കൂട്ടത്തില്‍. ഇതിനു പുറമെ പഞ്ചലോഹവളയും മറ്റ് ലോഹവളകളും കാണാം. ഇതും കോവിലുകളില്‍ നിന്നുള്ളവ തന്നെ.

കഴിഞ്ഞ ദിവസം ഒരു ടിവി ചാനല്‍ ഇന്‍റര്‍വ്യൂവില്‍ യോഗിബാബുവിനെ പരിഹസിക്കാന്‍ ശ്രമിച്ച യുവാവിന് ഉരുളയ്‌ക്ക് ഉപ്പേരി പോലെ യോഗി ബാബുവിന്റെ മറുപടി വന്നു. ഈ ചെറിയ വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നു. കയ്യിലെ ചരടുകളെപ്പറ്റിയാണ് ഇന്‍റര്‍വ്യൂ ചെയ്യുന്ന യുവാവ് കളിയാക്കിയത്. കയ്യില്‍ ചരടുകള്‍ അധികമായി വരികയാണല്ലോ എന്നതായിരുന്നു ചോദ്യം. ഉടനെ യോഗിബാബുവിന്റെ സ്വരം മാറി. ” നീയും ഞാനും ഉണ്ടാവുന്നതിന് മുന്നേ ഉണ്ടായതാണ് ദൈവം. അതേപ്പറ്റി നമുക്ക് കാര്യമായി പറയാതിരിക്കുന്നതാണ് നല്ലത്. ” ചോദ്യം ചോദിച്ച യുവാവിന് മറുപടിയേ ഇല്ലാതായി.

ഇപ്പോള്‍ 300ല്‍ അധികം പടത്തില്‍ നടിച്ചെങ്കിലും എല്ലാം ആണ്ടവന്‍ കൊടുത്തത് എന്ന് പറയാനാണ് യോഗിബാബുവിന് ഇഷ്ടം. ജീവിതത്തില്‍ എന്താണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ യോഗി ബാബു പറയുന്നതും അത് തന്നെ- ഒരു കോവില്‍ (അമ്പലം) കെട്ടിയാല്‍ പോതും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by