ആലപ്പുഴ: പൊതുവിടങ്ങളില്‍ സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി പി എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കാന്തപുരം എ പി അബൂബേക്കര്‍ മുസലിയാര്‍.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മറുപടിയായാണ് കാന്തപുരം ഇങ്ങനെ ചോദിച്ചത്.
മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ടതില്ല. മത നിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെ മേല്‍ കുതിര കയറാന്‍ വരേണ്ട. ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയുമെന്നും കാന്തപുരം പറഞ്ഞു.താന്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ ഇടപഴകുന്നത് സംബന്ധിച്ച് വിമര്‍ശിച്ചത് ഒരു വ്യായാമത്തിന്റെ കാര്യമായി ചുരുക്കി കാണരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഇന്നലെ ഒരാള്‍ അഭിപ്രായം പറയുന്നത് കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയ സെക്രട്ടറിമാര്‍ പതിനെട്ടും പുരുഷന്‍മാരാണ്. ഒരു സ്ത്രീ പോലും ഇല്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്’- കാന്തപുരം പറഞ്ഞു.
ആലപ്പുഴയില്‍ സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരം ഇങ്ങനെ പറഞ്ഞത്.
മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരെ കാന്തപുരം നടത്തിയ പരാമര്‍ശത്തെ സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്‍ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക