വഡോദര: ‘ദേവഭൂമി ദ്വാരകയിലെ 36 അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
പടിഞ്ഞാറൻ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ദ്വാരക നഗരം പൂർണ്ണമായും കയ്യേറ്റ രഹിതമാണെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു. അനധികൃത മുസ്ലീം പള്ളികളും അനുബന്ധ മറ്റ്കെട്ടിടങ്ങളും നീക്കം ചെയ്ത ശേഷമുള്ള നിരപ്പായ സ്ഥലങ്ങളുടെ ദൃശ്യങ്ങൾ സാങ്‌വി പങ്കിട്ടു.
“ദേവഭൂമി ദ്വാരക! ദ്വാരക ജില്ലയിലെ 7 ദ്വീപുകൾ ഇപ്പോൾ 100% കയ്യേറ്റ രഹിതമാണ്! ഏഴ് ദ്വീപുകളിൽ നിന്ന് ആകെ 36 അനധികൃത നിർമ്മാണങ്ങൾ വിജയകരമായി നീക്കം ചെയ്തു, നമ്മുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള സമർപ്പണത്തിനും പ്രതിബദ്ധതയ്‌ക്കും ഭരണകൂടത്തിനും ടീമിനും അഭിനന്ദനങ്ങൾ! ”- സാങ്‌വി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ കയ്യേറ്റ വിരുദ്ധ നടപടികൾ നടന്നു. പ്രത്യേകിച്ച് സോമനാഥിൽ അനധികൃതമായി നിർമ്മിച്ച നിരവധി കെട്ടിടങ്ങളും പള്ളികളും പൊളിച്ചുമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: