ബെംഗളൂരു : കർണാടകയിൽ പശുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. ഉത്തരകന്നഡയിൽ ഗർഭിണിയായ പശുവിനെ കൊന്ന് വയറു പിളർന്ന് കിടാവിനെ പുറത്തെടുത്തു. പശുക്കളുടെ അകിട് മുറിച്ചതിനും, ഒരു ക്ഷേത്ര കാളക്കുട്ടിയുടെ വാൽ മുറിച്ചതിനും ശേഷമാണീ കൊടും ക്രൂരത.
ഉത്തര കന്നഡ ജില്ലയിൽ ഹോണാവർ താലൂക്കിൽ കൃഷ്ണ ആചാര്യ എന്ന വ്യക്തിയുടെ പശു പുല്ല് തിന്നാൻ ഗ്രാമത്തിന് പുറത്തേക്ക് പോയ സമയത്താണ് പശുക്കടത്തുകാർ ഈ ക്രൂരത നടത്തിയത്. വിജനമായ പ്രദേശത്ത് വെച്ച് ഗർഭിണിയായ പശുവിനെ തലയറുത്ത് കൊന്നു. തുടർന്ന് അതിന്റെ വയറു പിളർന്നു കിടാവിനെ പുറത്തെടുത്തു. പിന്നീട് പശുവിന്റെ മാംസം നീക്കം ചെയ്തെടുക്കുകയും ചെയ്തു. പശുവിനെ തിരികെ കൊണ്ടുപോകാനെത്തിയ കൃഷ്ണ ആചാര്യ കണ്ടത് വികൃതമായ രീതിയിൽ കിടക്കുന്ന പശുവിന്റെ ശരീരഭാഗങ്ങളാണ്. തുടർന്ന് അദ്ദേഹം നാട്ടുകാരെ വിളിച്ചുകൂട്ടുകയും , പോലീസിൽ അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തി. പോലീസും അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക