തൃശ്ശൂര്‍: ഗുരുവായൂരില്‍ സാമൂഹ്യസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പെരുമാറിയ ആളുടെ ഹോട്ടല്‍ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു. നാഷണല്‍ പാരഡൈസ് ഹോട്ടല്‍ ഉടമ അബ്ദുള്‍ ഹക്കീമിനെതിരെയാണ് നടപടി. സമീപത്തുള്ള മറ്റൊരു ഹോട്ടലിന് മുന്നിലെ തുളസിത്തറയില്‍ ഇയാള്‍ അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നെങ്കിലും മാനസികരോഗിയാണെന്ന് പറഞ്ഞ് പോലീസ് നടപടിയെടുത്തില്ല.
അന്വേഷണത്തില്‍ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് വ്യക്തമായത്. കഴിഞ്ഞ 24 വര്‍ഷമായി ഇയാള്‍ ഗുരുവായൂരില്‍ ഹോട്ടല്‍ നടത്തുന്നുണ്ട്. കടുത്ത മതമൗലികവാദിയാണ് ഇയാളെന്നും പറയുന്നു. വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നഗരസഭയുടെ നടപടി.
ഇയാളുടെ സ്ഥാപനത്തിന് സമീപത്തെ മറ്റൊരു സ്ഥാപനത്തിന് മുന്‍പിലുണ്ടായിരുന്ന തുളസിത്തറയിലായിരുന്നു അതിക്രമം. ആ സ്ഥാപന ഉടമയുമായുള്ള വൈരാഗ്യത്തിന്റെ പേരിലായിരുന്നു തന്റെ പ്രവര്‍ത്തിയെന്ന് ഉള്‍പ്പെടെ യുവാവ് സമ്മതിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.
അതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. എന്നാല്‍ യുവാവിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പ്രചരിപ്പിച്ചത്. 25 വര്‍ഷമായി ഹോട്ടല്‍ നടത്തുന്നയാള്‍ മാനസിക രോഗിയാണെന്ന തരത്തിലുള്ള പോലീസിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പോലീസ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക