തൃശൂര്‍: അതിരപ്പള്ളി വനമേഖലയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ ഉടന്‍ ആരംഭിക്കും വനം വകുപ്പ് ജീവനക്കാരാണ് പരിക്കേറ്റ ആനയെ കണ്ടെത്തിയത്.
വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയ എത്തിയതിനുശേഷമാവും തുടര്‍ ചികിത്സയെ പറ്റി തീരുമാനം എടുക്കുകയെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ആനയുടെ നീക്കം വനവകുപ്പ് നിരീക്ഷിക്കുകയാണ്.
ആനയുടെ പരിക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ മയക്കു വെടി വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും .ദൗത്യത്തിനായി വയനാട്ടില്‍ നിന്ന് കുങ്കിയാനയെ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: