ന്യൂദെൽഹി:തമിഴ്നാട്ടിൽ കൃഷിഭൂമി നശിപ്പിച്ച് വിമാനത്താവളം നിർമ്മിക്കുന്നതിനെതിരെ ശക്തമായ വിമർശനവും പ്രതിഷേധവുമായി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് രംഗത്ത്. ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി പരന്തൂറിൽ കാർഷിക ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ് വിജയ് രൂക്ഷമായി വിമർശിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. സർക്കാർ നടപടിക്കെതിരെ കഴിഞ്ഞദിവസം കാഞ്ചീപുരത്തെ ഏകനാപുരത്ത് നടന്ന വൻപ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ വിജയ്. വിമാനത്താവളത്തിനോ വികസനത്തിനോ താൻ എതിരല്ലെന്നും നിർദ്ദിഷ്ട സ്ഥലത്ത് വിമാനത്താവളം വരരുത് എന്നാണ് എന്റെ നിലപാടെന്നും പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. ഇവിടത്തെ 90% കൃഷിഭൂമിയും നശിപ്പിച്ച് വിമാനത്താവളം നിർമ്മിക്കാനുള്ള തീരുമാനം ഒരു ജനവിരുദ്ധ സർക്കാരിന് മാത്രമേ എടുക്കാനാകുവെന്ന് വിജയ് വ്യക്തമാക്കി.
പദ്ധതി നടപ്പിൽ വരുത്താനായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഡിഎംകെ സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം ഏറ്റെടുത്ത് വിജയ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിന്റെ സമീപനം വഞ്ചനയാണെന്ന് വിജയ് പറഞ്ഞു.ഡിഎംകെ പ്രതിപക്ഷത്തായിരുന്നപ്പോൾ എട്ടുവരി പാതയെയും കാട്ടുപള്ളി തുറമുഖ പദ്ധതിയെയും എതിർത്തിരുന്നു. ഇവിടെയും നിങ്ങൾ സ്വീകരിക്കേണ്ട നിലപാട് അങ്ങനെ തന്നെയല്ലേ എന്ന് വിജയ് ചോദിച്ചു. പ്രതിപക്ഷത്തിരിക്കുമ്പോൾ കർഷകരെ പിന്തുണക്കുകയും അധികാരത്തിലെത്തുമ്പോൾ അവരെ ഉപേക്ഷിക്കുകയും ചെയ്യുന്ന നിലപാട് എനിക്ക് മനസ്സിലാകുന്നില്ല. എന്നാൽ ജനങ്ങൾ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിജയ് വ്യക്തമാക്കി സമരം ചെയ്യുന്ന കർഷകരെ കാണാനെത്തിയ വിജയിക്ക് പോലീസിന്റെ കർശന നിയന്ത്രണങ്ങളെ അനുസരിക്കേണ്ടി വന്നു എന്നാൽ ഗതാഗതസ്ഥാപനം ഒഴിവാക്കാനും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് കാഞ്ചീപുരം ജില്ലാ പോലീസ് അധികൃതർ അറിയിച്ചു ചെന്നൈ oവിമാനത്താവളത്തിന് പരിസരത്ത് ഇനി ഭൂമി ഏറ്റെടുക്കാൻ സാധിക്കാത്ത മൂലമാണ് പുതിയ വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത് എന്നാണ് ചെന്നൈ വിമാനത്താവളത്തിലൂടെ പ്രതിപക്ഷം രണ്ട് പോയിന്റ് രണ്ട് കോടി ആളുകളാണ് യാത്രചെയ്യുന്നത് അടുത്ത ഏഴുവർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം മൂന്നര കോടിയാകും ഇത് അടുത്ത പത്ത് വർഷത്തിനുള്ളിൽ വിട്ടു കോടിയിൽ എത്തുമാണ് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി തങ്കം തന്നെരസു പറഞ്ഞുപറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: