കൊല്ലം: പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന നടത്താനുളള നീക്കത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചവറ തെക്കുംഭാഗം പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള ചിലരുടെ രക്ത സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവിച്ച 16 കാരിയുടെ കുഞ്ഞ് ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
അതിനിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി ഒരു സംഘം അതിക്രമം നടത്തി എന്ന പരാതിയില്‍ നാല് പേരെ പൊലീസ് പിടികൂടി. സംഭവം അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരേയും കൈയേറ്റ ശ്രമം ഉണ്ടായി.
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം വാക്കേറ്റം നടത്തുകയും പിതാവിനെ മര്‍ദിക്കുകയും ചെയ്തു.ഇതേതുടര്‍ന്ന് അദ്ദേഹം സമീപത്തെ ബന്ധു വീട്ടില്‍ അഭയം പ്രാപിച്ചെങ്കിലും അവിടെ എത്തിയും സംഘം മര്‍ദിച്ചു. സ്ഥലത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: