India

എഎപിക്കെതിരെ സന്ദീപ് ദീക്ഷിത് 10 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു

ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണം

Published by

ന്യൂദെൽഹി:എഎപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ദെൽഹി ഹൈക്കോടതിയിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ദെൽഹിയിലെ മുതിർന്ന കോൺഗ്രസ് നേതാവും ന്യൂദെൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന സന്ദീപ് ദീക്ഷിത് ആണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. 2024 ഡിസംബർ 26ന് നടത്തിയ വാർത്താസമ്മേളനത്തിനിടയിൽ എഎപി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നാണ് സന്ദീപ് ദീക്ഷിത് നിയമനടപടികൾ സ്വീകരിച്ചത്. ബിജെപിയിൽനിന്ന് സന്ദീപ് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നുമാണ് ആം ആദ്മി പാർട്ടി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്ന് സന്ദീപ് പറഞ്ഞു. തന്റെ പ്രശസ്തിക്ക് സാരമായ ഹാനി വരുത്തിയ ഈ നേതാക്കൾക്കെതിരെ പത്തുകോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം ദെൽഹി ഹൈക്കോടതിയിൽ കേസ്ഫയൽ ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by