India

ദെൽഹി സർക്കാരിനെതിരെ സ്വാതി മാലിവാൾ എം.പി

ദെൽഹിയെ സുഡാനാക്കുന്നു

Published by

ന്യൂദെൽഹി:ദെൽഹിയിലെ എഎപി നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മാലി തലസ്ഥാന നഗരം അതിന്റെ എക്കാലത്തെയും മോശമായ അവസ്ഥയാണ് അനുഭവിക്കുന്നതെന്ന് സ്വാതി മാലി പറഞ്ഞു റോഡുകളുടെ ശോച്യാവസ്ഥ, കവിഞ്ഞൊഴുകുന്ന മലിനജല സംവിധാനങ്ങൾ, വ്യാപകമായ മാലിന്യ കൂമ്പാരം, വീടുകളിൽ വിതരണം ചെയ്യുന്ന മലിനമായ വെള്ളം എന്നിവ ചൂണ്ടിക്കാട്ടിയാണ് ദെൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്വാധീ രംഗത്ത് എത്തിയിരിക്കുന്നത്. ദെൽഹിയെ സുഡാനാക്കാനല്ല ജനങ്ങൾ ഭരണം ഏല്പിച്ചത്. അവർഎഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ദെൽഹി ഒരിക്കലും ഇത്തരം മോശമായ ഒരു അവസ്ഥയിൽ എത്തിച്ചേർന്നിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. റോഡുകൾ മുഴുവൻ തകർന്നിരിക്കുന്നു. അഴുക്ക് കാലുകൾ കവിഞ്ഞൊഴുകുന്നു. എല്ലായിടത്തും മാലിന്യ കൂമ്പാരമാണ് കാണാൻ കഴിയുന്നത്. ദെൽഹി നിവാസികൾക്ക് അവരുടെ വീടുകളിൽ മലിനജലമാണ് വിതരണം ചെയ്യുന്നത്. ദ്വാരകയിലെയും ബാഴ്സയിലെയും ചേരികളിൽ വൃത്തിഹീനമായ പൈപ്പ് വെള്ളം ലഭിക്കുന്നു. തൊട്ടാൽ പോലും അസുഖം വരാൻ സാധ്യതയുള്ള മലിനവും വിഷലിപ്തവുമായ വെള്ളമാണ് അവിടെ കിട്ടുന്നത് .എന്നാൽ കോടികൾ വിലമതിക്കുന്ന ജലവിതരണ സംവിധാനമാണ് ശീഷ് മഹലിൽ ഒരുക്കിയത്. അവർ ചൂണ്ടിക്കാട്ടി. ദെൽഹിയെ ഡൽഹിയായി നിലനിർത്തുന്നതിന് പകരം ആഫ്രിക്കയിലെ സുഡാനായി മാറ്റുകയാണെന്ന് അവർ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by