കൊല്ലം:ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. സഹോദരിയുമായുള്ള സ്വത്ത് തര്‍ക്ക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ് ബുക്കിലൂടെ മന്ത്രിയുടെ പ്രതികരണം.
തന്നേക്കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് മന്ത്രി കുറിച്ചു. പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന സഹോദരി ഉഷയുടെ വാദങ്ങള്‍ തെറ്റാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് കാട്ടിയാണ് ഉഷ കൊട്ടാരക്കര മുന്‍സിഫ് കോടതിയെ സമീപിച്ചത്. അവസാനകാലത്ത് ബാലകൃഷ്ണപിള്ളയുടെ ആരോഗ്യം വളരെ മോശമായിരുന്നെന്നും ആ സമയത്ത് ഗണേഷ് വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഉഷയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: