കോട്ടയം: കോട്ടയം നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ 211 കോടിയിലധികം രൂപയുടെ ക്രമക്കേട് ജോയിന്റ് ഡയറക്ടറുടെ പരിശോധനയില്‍ കണ്ടെത്തിയതിനു പിന്നാലെ കെടുകാര്യസ്ഥതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കുത്തഴിഞ്ഞ നിലയിലാണ് നഗരസഭാ ഭരണം എന്നതു വ്യക്തമാക്കുന്നതാണ് ഇക്കാര്യങ്ങള്‍. പല പദ്ധതികളിലും നിക്ഷേപിച്ച പണത്തെക്കുറിച്ചു ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. കൃത്യമായ കണക്ക് സൂക്ഷിക്കുന്ന പതിവില്ല. രേഖകള്‍ സൂക്ഷിക്കാത്തതിനാല്‍ കഴിഞ്ഞവര്‍ഷം മാത്രം 4.72 കോടിയുടെ ചെലവാണ് ഓഡിറ്റ് വിഭാഗം തടഞ്ഞത്. പദ്ധതി തുക വിനിയോഗത്തില്‍ ഏറ്റവും പിന്നിലാണ് കോട്ടയം നഗരസഭ. ആകെയുള്ള 87 നഗരസഭകളില്‍ 87ാം സ്ഥാനം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയില്‍ കാലുമാറി എത്തുന്നവരും സ്വതന്ത്രരും മറ്റുമാണ് പലപ്പോഴും അധ്യക്ഷസ്ഥാനത്തിരിക്കുന്നത്.അധികാരം നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറാകുന്നു എന്ന ആക്ഷേപമാണ് ഉയരുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റ്് സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് എന്നിവയൊന്നും കൃത്യമായല്ല ചെലവഴിക്കുന്നതും വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: