Business

ടൊയോട്ട എസ് യുവി ഫോര്‍ച്യുണറിന്റെയും എംപിവി ക്രിസ്റ്റയുടെയും വില കൂട്ടി ടൊയോട്ട

ടൊയോട്ട ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിൻ്റെയും എംപിവി ക്രിസ്റ്റയുടെയും വില വർധിപ്പിച്ചു. സ്റ്റാൻഡേർഡ്, ലെജൻഡ് മോഡലുകളിൽ വില വർദ്ധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. 35,000 രൂപ മുതല്‍ 50,000 രൂപയോളമാണ് ഫോർച്യൂണറിന് കമ്പനി വർധിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംപിവി ക്രിസ്റ്റയുടെ വില 27000 രൂപയോളമാണ് വര്‍ധിപ്പിച്ചത്.

Published by

മുംബൈ: ടൊയോട്ട ജനപ്രിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളായ (എസ് യുവി)  ഫോർച്യൂണറിന്റെയും മള്‍ട്ടിപര്‍പസ് വെഹിക്കിളായ (എംപിവി) ക്രിസ്റ്റയുടെയും വില വർധിപ്പിച്ചു. സ്റ്റാൻഡേർഡ്, ലെജൻഡ് മോഡലുകളിൽ വില വർദ്ധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. 35,000 രൂപ മുതല്‍ 50,000 രൂപയോളമാണ് ഫോർച്യൂണറിന് കമ്പനി വർധിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംപിവി ക്രിസ്റ്റയുടെ വില 27000 രൂപയോളമാണ് വര്‍ധിപ്പിച്ചത്.

ടൊയോട്ട ഫോർച്യൂണറിന്റെ സ്റ്റാൻഡേർഡ് ജിആർ-എസ് വേരിയൻ്റിന് 50,000 രൂപയാണ് വര്‍ധിപ്പിച്ചത്. ഓട്ടോമാറ്റിക്, മാനുവൽ ഓപ്ഷനും 2.8 ലിറ്റർ ഡീസൽ എഞ്ചിനോടുകൂടിയ 4×2, 4×4 വേരിയൻ്റുകൾക്ക് 40,000 രൂപയും വർധിപ്പിച്ചു. ഇതിനുപുറമെ, 2.7 ലിറ്റർ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് 4×2 വേരിയൻ്റുകൾക്ക് 35,000 രൂപയോളമാണ് കൂട്ടിയത്. ഇപ്പോള്‍ ടൊയോട്ട ഫോർച്യൂണറിന്റെ എക്‌സ്‌ഷോറൂം വില ഇപ്പോൾ 33.78 ലക്ഷം മുതൽ 51.94 ലക്ഷം രൂപ വരെയാണ്.

ടൊയോട്ട എംപിവി ക്രിസ്റ്റയുടെ ഇസെഡ് എക്സ് ട്രിം മോഡലിനാണ് 27000 രൂപ വര്‍ധിപ്പിച്ചത്. അതേ സമയം വിഎക്സ് ട്രിം 25000 രൂപ വര്‍ധിപ്പിച്ചു. ജിഎക്സ് പ്ലസ് വേരിയന്‍റിന് 22,000 രൂപയാണ് കൂട്ടിയത്.

2009 ലാണ്ജനപ്രിയ മോഡലായ ഫോർച്യൂണർ 7 സീറ്റർ എസ്‌യുവിയെ ടൊയോട്ട ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് . ഇതിനുശേഷം ടൊയോട്ട ഫോർച്യൂണർ ജിആർ സ്‌പോർട് വേരിയൻ്റ് ഉൾപ്പെടുത്തി ഫോർച്യൂണർ ലൈനപ്പ് കമ്പനി വിപുലീകരിക്കാൻ തുടങ്ങി. കരുത്തുറ്റ എഞ്ചിനും വർണ്ണാഭമായ ഓപ്ഷനുകളും ഈ കാറിനെ കൂടുതൽ മികച്ചതാക്കുന്നു. ഏഴ് വേരിയൻ്റുകളിലും രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 7 സീറ്റർ സൗകര്യത്തോടെയാണ് ഫോർച്യൂണർ വരുന്നത്.

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, ഫോർച്യൂണറിന് ബ്ലാക്ക്-ഔട്ട് ഫിനിഷുള്ള ബ്ലാക്ക്-ഔട്ട് ടച്ച് ഉണ്ട്, ഫ്രണ്ട് ഗ്രിൽ, ബമ്പർ, റിയർ വ്യൂ മിറർ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, പിന്നിലെ എൽഇഡി ടെയിൽ ലാമ്പുകൾക്കിടയിലുള്ള ഇൻ്റർകണക്റ്റിംഗ് സ്ട്രിപ്പ്, 18 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവ ലഭിക്കുന്നു.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്‌ക്കുന്നു. 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, വയർലെസ് ചാർജിംഗ്, കിക്ക്-ടു-ഓപ്പൺ പവർഡ് ടെയിൽഗേറ്റ്, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയവയും ലഭ്യമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക