India

ക്ഷേത്രക്കാളയുടെ വാൽ മുറിച്ചു മാറ്റി : ദേഹമാസകലം മുറിവുകൾ ; കാലിൽ കുത്തിപ്പരിക്കേൽപ്പിച്ചു

Published by

ബെംഗളൂരു : കർണാടകയിൽ കന്നുകാലികൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ . മൈസൂരുവിൽ ക്ഷേത്ര കാളയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അതിന്റെ വാൽ മുറിച്ചുമാറ്റുകയും ചെയ്തു. ബെംഗളൂരുവിൽ പശുക്കളുടെ അകിട് മുറിച്ചുമാറ്റിയതിന് പിന്നാലെയാണിത്.

മൈസൂരിലെ നഞ്ചൻഗുഡിലുള്ള ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ കാളയെയാണ് ആക്രമിച്ചത്. . അക്രമികൾ കാളയുടെ വാൽ മുറിച്ചുമാറ്റുകയും മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കാലുകളിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

സംഭവമറിഞ്ഞെത്തിയ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി.അജ്ഞാതരായ പ്രതികൾക്കെതിരെ പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അക്രമികളെ പിടികൂടിയിട്ടില്ല. മുൻ ബിജെപി എംപി പ്രതാപ് സിംഹ ഉൾപ്പെടെ രോഷാകുലരായ യുവാക്കൾ സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി. . ക്ഷേത്രത്തിൽ ധാരാളം പശുക്കളും കാളകളും ഉണ്ടെന്നും എന്നാൽ സർക്കാർ അവയ്‌ക്കായി ഒരു ക്രമീകരണവും നടത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by