തിരുവനന്തപുരം:ശ്രീരാമകൃഷ്ണ പരമഹംസദേവന്റെ സമാധിയെ മരണം എന്ന് പറഞ്ഞ് പരിഹസിച്ച് ഏഷ്യാനെറ്റ്. സയന്‍റിഫിക് ടെമ്പറും യുക്തിവാദവും കമ്മ്യൂണിസവും ചേര്‍ന്ന് ആത്മീയതയെ താഴ്‌ത്തിക്കെട്ടുന്ന, ധ്യാനമഹിമയെ പരിഹസിക്കുന്ന അതേ നിലവാരത്തിലേക്ക് നീങ്ങുകയായിരുന്നു ഏഷ്യാനെറ്റും. വഴിയമ്പലം എന്ന പരിപാടിയിലാണ് ശ്രീരാമകൃഷ്ണന്‍ അര്‍ബുദം ബാധിച്ച് നിസ്സാഹയനായി മരിക്കുകയായിരുന്നുവെന്ന് നിസ്സാരവല്ക്കരിക്കുന്നത്.
“ഒരൊറ്റ സ്പര്‍ശം കൊണ്ട് വിശ്വാസിയെ മറുലോകത്ത് എത്തിക്കുന്ന പരമഹംസന് സ്വന്തം വേദനയ്‌ക്ക് പ്രതിവിധിയില്ലാതെ പോയത് എന്തുകൊണ്ട്?”- ഏഷ്യാനെറ്റ് ലേഖകന്‍ ചോദിക്കുന്നു. ഇതിന് ഒറ്റ ഉത്തരമേയുള്ളൂ- ആ വേദന സഹിക്കണം എന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ തീരുമാനിച്ചതുകൊണ്ട്. ആത്മീയാചാര്യന്മാരുടെ ഇംഗിതങ്ങളും തീരുമാനങ്ങളും ലൗകികര്‍ അവരുടെ കൊച്ചുബുദ്ധിയില്‍ അളന്നിടുന്നത് എത്ര എളുപ്പത്തിലാണ്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിവാര്‍ത്തയുടെ പേരില്‍ ഹിന്ദുത്വവിശ്വാസങ്ങളുടെ മിസ്റ്റിക് പാരമ്പര്യത്തെ മുഴുവന്‍ തച്ചുടയ്‌ക്കുകയാണ് കേരളം. അക്കൂട്ടത്തില്‍ ബുദ്ധന്റെയും വിവേകാനന്ദന്റെയും രമണമഹര്‍ഷിയുടെയും ശ്രീരാമകൃഷ്ണപരമഹംസരുടെയും മരണത്തെ മരണവേദന സഹിക്കാന്‍ വയ്യാതെ നിലവിളിക്കുന്ന നിസ്സഹായ മനുഷ്യജീവികളാക്കി ഈ ഗുരുക്കന്മാരെ മാറ്റുന്നത്. മറ്റു മതങ്ങളെ പരിഹസിക്കാന്‍ കഴിയാത്ത കേരളം ഹിന്ദുമതത്തെയും അതിലെ ഗുരുക്കന്മാരെയും പരിഹസിച്ച് മതിമറക്കുകയാണ്. അക്കൂട്ടത്തില്‍ തന്നെ ചരിക്കുകയാണ് ഏഷ്യാനെറ്റും.
ശ്രീരാമകൃഷ്ണ ദേവനു തന്റെ രോഗം മാറ്റാൻ കാളി ദേവിയോട് പറഞ്ഞു കൂടെ എന്ന് വിവേകാനന്ദസ്വാമി ഒരിയ്‌ക്കല്‍ ചോദിച്ചു അപ്പൊൾ കുറച്ചു സമയത്തേക്ക് രാമകൃഷ്ണ ദേവൻ തന്റെ രോഗത്തെ പൂർണ്ണമായും മാറ്റി കാണിച്ചു കൊടുത്തു എന്ന ഒരു അനുഭവത്തെക്കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. “ഇത് എനിക്ക് സാധ്യമാണ്. പക്ഷേ രോഗപീഢ അനുഭവിക്കാൻ വേണ്ടി ഇനി ഒരു ജന്മം ഈ ഭൂമിയിലേക്ക് ഞാൻ എന്തിന് വരണം” എന്നാണ് ശ്രീരാമകൃഷ്ണന്‍ വിവേകാനന്ദനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ രോഗം അദ്ദേഹം തന്നെ വരുത്തി വെച്ചതാണ് എന്നും വേണമെങ്കില്‍ പറയാം.
അഭയം തേടി മുന്നിൽ വരുന്നവരെ ഒക്കെ ആശ്വസിപ്പിച്ച് അവരുടെയും സ്വന്തം ശിഷ്യ ഗണത്തിന്റെയും കർമ്മ പ്രാരാബ്ധങ്ങൾ ഒക്കെ തന്നിലേക്ക് സ്വീകരിച്ച യോഗി വര്യൻ ഈ ലോകത്തിന്റെ നന്മയ്‌ക്ക് വേണ്ടി സ്വയം വേദന സ്വീകരിക്കുകയും സഹിക്കുകയുമായിരുന്നു. അവസാനം വരെ കാളിയോടുള്ള ഭക്തി പ്രേമം അദ്ദേഹത്തെ ഉന്മാദിയാക്കി. ശ്രീമാമകൃഷ്ണ പരമഹംസ ദേവന്റെ സമാധിയെ മരണം എന്ന് പറഞ്ഞു കൊച്ചക്കുകയായിരുന്നു ഏഷ്യാനെറ്റ്. ഇതുവഴി ശ്രീരാമകൃഷ്ണന്‍ രോഗത്തിന്റെ പേരില്‍ സഹിച്ച പീഡകൾ ചെറുതാക്കി കാണുകയാണ് ഈ ചാനല്‍. വഴിയമ്പലം എന്ന പരിപാടിയില്‍ ശ്രീരാമകൃഷ്ണന്‍റേത് മാത്രമല്ല, വിവേകാനന്ദന്‍, രമണമഹര്‍ഷി, ശ്രീബുദ്ധന്‍ എന്നിവരുടെ മരണനിമിഷങ്ങളെ വളരെ സാധാരണമാക്കിക്കൊണ്ട് ഈ ഗുരുക്കന്മാരെ സാധാരണനിലയിലേക്ക് വലിച്ചുതാഴ്‌ത്താനും ശ്രമം നടത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: