ന്യൂഡൽഹി : മുഗൾ, ഇസ്ലാമിക ഭരണകാലത്ത് കൈവശപ്പെടുത്തിയ ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കുന്നത് തടയുന്ന നിയമമായ ആരാധനാലയ നിയമത്തിനായി കോൺഗ്രസ് സുപ്രീം കോടതിയിൽ. ഈ നിയമത്തെ പിന്തുണച്ച് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ഈ നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള വാദം കേൾക്കലിൽ കക്ഷി ചേരാനാണ് കോൺഗ്രസ് നീക്കം . രാജ്യത്ത് മതേതരത്വം സംരക്ഷിക്കാൻ ഈ നിയമം ആവശ്യമാണെന്ന് കോൺഗ്രസ് പറഞ്ഞു. നിയമത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ രാജ്യത്തിന്റെ മതേതരത്വം അപകടത്തിലാകുമെന്നും കോൺഗ്രസ് പറയുന്നു. ‘ ആരാധനാ സ്ഥല നിയമത്തിലെ ഏതെങ്കിലും മാറ്റം ഇന്ത്യയുടെ മതപരമായ ഐക്യത്തിനും മതേതരത്വത്തിനും അപകടമുണ്ടാക്കുമെന്ന് ഭയപ്പെടുന്നതിനാൽ, അതിന്റെ ഭരണഘടനാപരവും സാമൂഹികവുമായ പ്രാധാന്യം കോടതി വ്യക്തമാക്കണമെന്ന് ആഗ്രഹിക്കുന്നു” എന്നാണ് കോൺഗ്രസ് പറയുന്നത്.
ഈ നിയമത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവരോട് വിവേചനം കാണിക്കുന്നില്ലെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
അതേസമയം ഹിന്ദുക്കൾക്കുവേണ്ടി ഈ നിയമത്തെ സുബ്രഹ്മണ്യൻ സ്വാമിയും അശ്വിനി ഉപാധ്യായയും മറ്റ് സംഘടനകളും എതിർത്തിട്ടുണ്ട്. മുസ്ലീങ്ങൾക്ക് വേണ്ടി, അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും ജമാഅത്തും ഹർജി സമർപ്പിച്ചു. ഈ വിഷയത്തിൽ ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയും പുതിയ ഹർജി സമർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: