Entertainment

ഗേയാണെന്ന് തോന്നുന്നു,നായികമാരുമായി പ്രണയത്തിലാകാത്തതിന് കാരണം വേറെയുമുണ്ട്; വെളിപ്പെടുത്തലുമായി ഷാരൂഖ് ഖാൻ

Published by

മുംബൈ: ബിടൗണിന്റെ പ്രണയനായകനാണ് കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ലോകമാകെ ആരാധകരുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1,000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. താരത്തിന്റെ കുടുംബ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിൽ ചർച്ചയാവറുണ്ട്. താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്.

 

എന്തുകൊണ്ട് സഹപ്രവർത്തകരായ നടിമാരുമായി പ്രണയത്തിലായില്ലെന്നായിരുന്നു അവതാരകൻ ഷാരൂഖ് ഖാനോട് ചോദിച്ചത്. അതിന് നടന്റെ മറുപടി ഇങ്ങനെ. ‘ഞാൻ ഒരു ഗേ ആണെന്ന് തോന്നുന്നു, ഹിന്ദിയിലെ നായികമാരുമായി എനിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ വരാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. കാരണം എന്താണെന്ന് അറിയില്ല. അവർ എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. ഇതാണ് എന്റെ ഉത്തരം. അവരോടൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. ഭാര്യയോടൊപ്പം ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണെന്നായിരുന്നു മറുപടി

 

അതേസമയം ഒരിടയ്‌ക്ക് ഷാരൂഖ് ഖാന്റെയും ഗൗരിഖാന്റെയും ദാമ്പത്യത്തിന് ഉലച്ചിൽ സംഭവിച്ചിരുന്നു. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയായിരുന്നുവ്രേത അതിന് കാരണം. നിരവധി നടിമാരുമായി ഷാരൂഖിന് സൗഹൃദമുണ്ടെങ്കിലും പ്രിയങ്കയുമായുള്ള അടുപ്പം ഇതിലേറെ ചർച്ചയായി. ഡോൺ 2 എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് വിവരം. പ്രണയവിവരം അറിഞ്ഞതോടെ ഗൗരി വിവാഹബന്ധം ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. ഇതോടെ ഷാരൂഖ് പ്രിയങ്കയുമൊത്ത് അഭിനയിക്കില്ലെന്ന് വാക്ക് നൽകിയത്രേ. 2013ൽ ഷാരൂഖിന് ഇളയ മകൻ അബ്രാം ജനിച്ചു. ഇതേ കാലഘട്ടത്തിലാണ് പ്രിയങ്കയ്‌ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതും നടി ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നതും. തന്റെ അവസരങ്ങൾ ചിലർ ഇല്ലാതാക്കിയെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിട്ടുണ്ട്. ഗൗരി ഖാനും സുഹൃത്തായ കരൺ ജോഹറും ചേർന്ന് നടത്തിയ ഇടപെടലുകളാണ് പ്രിയങ്കയുടെ ബോളിവുഡ് കരിയർ തന്നെ ഇല്ലാതാക്കിയതെന്ന് ബോളിവുഡിൽ അടക്കം പറച്ചിലുണ്ട്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by