India

അള്ളാഹുവിന്റെ ഇഷ്ടപ്രകാരം രാമക്ഷേത്രം തകരും ; അവിടെ മസ്ജിദ് ഉയരും : അതിന് മുസ്ലീങ്ങൾ ശ്രമിക്കണം ; ഫർഹത്തുള്ള ഗോറി

Published by

ന്യൂഡൽഹി : ഇന്ത്യയിൽ വർഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുമായി പാക് ഭീകരർ . വീണ്ടും ബാബറി മസ്ജിദ് പ്രശ്നം ഉയർത്തി ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിൽ വർഗീയ കലാപത്തിന്റ് വിത്ത് പാകാനാണ് ശ്രമം . ഇന്ത്യയിലെ ട്രെയിനുകൾ ആക്രമിക്കണമെന്ന് മുൻപ് ആഹ്വാനം ചെയ്ത ഫർഹത്തുള്ള ഗോറിയാണ് ഇതിനു പിന്നിൽ.

ഇതിനായി പാകിസ്ഥാൻ തീവ്രവാദികൾ ഒരു ഓൺലൈൻ നെറ്റ്‌വർക്ക് സൃഷ്ടിച്ചിട്ടുണ്ട് . ബാബരി മസ്ജിദിന്റെ പുനർനിർമ്മാണത്തിനായി ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ലക്ഷ്യം വയ്‌ക്കണമെന്നും ആഹ്വാനം ചെയ്യുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ നെറ്റ്‌വർക്ക് അതിന്റെ സ്വാധീനം വ്യാപിപ്പിക്കുന്നു.ഫർഹത്തുള്ള ഗോറിയുടെ പ്രചാരണ വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.

അത്തരമൊരു വീഡിയോയിൽ, ഗോറി രാമക്ഷേത്രം തകർക്കുന്നതിനെക്കുറിച്ചും പറയുന്നു . “അല്ലാഹുവിന്റെ ഇഷ്ടപ്രകാരം, രാമക്ഷേത്രം ഒരു ദിവസം അവശിഷ്ടമായി മാറും. മുസ്ലീങ്ങൾ ഖുറാൻ പഠിപ്പിക്കലുകൾ അനുസരിച്ച് പ്രവർത്തിക്കുകയും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പ്രതിജ്ഞാബദ്ധരാകുകയും വേണം . വെറും സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടെന്ന് കരുതി ഒന്നും മാറില്ല.”എന്നാണ് ഗോറി പറയുന്നത് .

ബെംഗളൂരുവിലെ രാമേശ്വരം കഫേ ബോംബാക്രമണത്തിന് ഉത്തരവാദിയായ തീവ്രവാദിയെ മഹത്വപ്പെടുത്തുന്നതാണ് മറ്റൊരു വീഡിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം ആക്രമണങ്ങൾ നടത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായി മാറിയെന്നും ഗോറി സമ്മതിക്കുന്നു. രാമേശ്വരം കഫേ ബോംബാക്രമണത്തിനും ഗുജറാത്തിലെ അക്ഷർധാം ക്ഷേത്ര ആക്രമണത്തിനും പിന്നിലെ മുഖ്യ സൂത്രധാരനാണ് ഗോറി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by