തൊടുപുഴ: മൂലമറ്റത്ത് ബെംഗളൂരുവില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേയ്‌ക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. കാഞ്ഞാര്‍ -വാഗമണ്‍ റൂട്ടില്‍ പുത്തേടിനു സമീപമുള്ള കുത്തിറക്കത്തില്‍ വാഹനം നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേയ്‌ക്ക് മറിയുകയായിരുന്നു. മൂന്നു കുട്ടികളടക്കം 21 ഭക്തരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴ താലൂക്ക് ആശുപത്രിയിലും പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു അയ്യപ്പഭക്തര്‍ . വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്‌ക്ക് മറിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക