India

കെജ്‌രിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതി

അനുമതി നൽകിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published by

ന്യൂദെൽഹി:ദെൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ അനുമതി. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരവിന്ദ് കെജരിവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി എഎപി തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു പോകുമ്പോഴാണ് കെജ്രിവാളിനെയും സിസോദിയയെയും വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകിയത്.

മദ്യ മാഫിയയുടെ കരിഞ്ചന്ത അവസാനിപ്പിക്കാൻ എന്ന വ്യാജേനെയാണ് 2021 നവംബർ 17 മുതൽ ദെൽഹി സർക്കാർ പുതിയ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി ദെൽഹി നഗരത്തെ 32 സോണുകളായി തിരിച്ച് ഓരോ സോണിലും പരമാവധി 27 മദ്യ വില്പന ശാലകൾ സ്വകാര്യമേഖലയിൽ അനുവദിക്കുകയായിരുന്നു. പുതിയ നിയമമനുസരിച്ച് സ്വകാര്യ കമ്പനികൾക്കായി നൽകിയ 949 മദ്യ വില്പന ശാലകൾക്ക് ഓപ്പൺ ബിഡിംഗ് നടത്താനായിരുന്നു തീരുമാനം. വ്യക്തിഗത ലൈസൻസുകൾ ഒന്നും നൽകിയിരുന്നില്ല. സോണുകൾ തിരിച്ചായിരുന്നു ലേലം നടത്തിയത്. പുതിയ മദ്യനയത്തോടെ തലസ്ഥാനനഗരിയിലെ മദ്യ വില്പനയിൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ലാതെയായി. തുടർന്ന് ലെഫ്റ്റ് ഗവർണർ ദെൽഹി മദ്യനയ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. ഇതോടെ 2022 ജൂലൈ 30ന് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ പുതിയ മദ്യനയം പിൻവലിക്കുകയും പഴയ മദ്യ നയം വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയുമായിരുന്നു. ദെൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണർ സിബിഐ അന്വേഷണത്തിന് ആവശ്യമുന്നയിച്ചത്. 2022 ഫെബ്രുവരിയിൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച് ഫണ്ട് മദ്യനയം നടപ്പിലാക്കിയതോടുകൂടി ലഭിച്ച കൈക്കൂലിയും കമ്മീഷനും വഴിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡിയും സിബിഐയും നടത്തിയ അന്വേഷണത്തിൽ പാർട്ടി നേതാക്കളെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ബിആർഎസ് നേതാവ് കവിതയെയും കേസിൽ പ്രതിചേർത്തിരുന്നു ഈ കേസിൽ ഇപ്പോൾ ജാമ്യത്തിൽ പുറത്തു കഴിയുകയാണ്. ഇരുവരും മാസങ്ങളോളം ജയിൽവാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഡൽഹി മദ്യത അഴിമതി കേസ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയിരുന്നു പ്രചരണം നടത്തിയത് ഈ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ പ്രാർത്ഥിക്കും തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻതിരച്ചെടിയാണ് ലഭിച്ചത് ഡൽഹിയിലെ മുഴുവൻ സീറ്റുകളും ബിജെപി തൂത്തുവായിരുന്നു ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ പ്രധാന നേതാക്കളായ കേന്ദ്രം മനീഷും വിചാരണക്ക് മുമ്പിൽ എത്തുന്നത്.

ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ലഫ്റ്റനന്റ് ഗവർണർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by