നടി ഹണി റോസ് വ്യവസായി ബോബി ചെമ്മണ്ണൂർ വിവാദത്തിൽ നിലപാട് വ്യക്തമാക്കി സന്തോഷ് പണ്ഡിറ്റ് . ഞാൻ മനസ്സിലാക്കുന്നിടത്തോളം ഈ വിഷയത്തിൽ മൂന്ന് കക്ഷികളാണ് ഉള്ളത്. ഒന്ന് പ്രമുഖ നടി, പ്രമുഖ കോടീശ്വരൻ, മോശം കമന്റ്‌സ് ഇടുന്ന ആളുകൾ.. ഇതിൽ ആദ്യം പറയേണ്ടത് കമന്റ് കുറിക്കുന്നവരെ കുറിച്ചാണ്. എന്തു തോന്ന്യവാസവും എഴുതി വയ്‌ക്കാനുള്ള മീഡിയ അല്ല സോഷ്യൽമീഡിയ. ഒരു വിഷയത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ അഭിപ്രായം മാന്യവും സഭ്യവുമായിരിക്കണം എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഈ പ്രമുഖ കോടീശ്വരൻ തമാശ എന്ന രീതിയിൽ ഡബിൾ മീനിങ് പറയുകയും അത് അദ്ദേഹത്തിന്റെ കൂട്ടുകാരും അതേ മാനസിക അവസ്ഥയുള്ള ആളുക്കളും രസിക്കുകയും ചെയ്തിട്ടുണ്ട്. കുന്തി ദേവി എന്ന് വിളിച്ചതാണ് കേനാസ്പദമായ സംഭവം എന്നാണ് ആളുകൾ മനസ്സിലാക്കുന്നത്. എന്നാൽ മുൻകാല അഭിമുഖങ്ങൾ നോക്കിക്കഴിഞ്ഞാൽ മനസ്സിലാകും ഈ ദ്വയാർഥ പ്രയോഗങ്ങളിൽ തമാശ കണ്ടെത്തുന്ന രീതി ഇതിനു മുൻപും ഉണ്ടായിട്ടുണ്ട് എന്നത്.
ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നാം. എന്നാൽ മറ്റുള്ളവരർക്ക് അങ്ങനെയല്ല. കുന്തി ദേവി എന്നത് ചീത്ത വാക്കല്ല. പക്ഷേ ഇതിനു രണ്ട് വാക്കുകളുണ്ട്. ചിലർക്കിതൊരു അശ്ലീല വാക്കായി തോന്നുന്നതിനും കാരണമുണ്ട് .ഈ വാക്ക് ആദ്യമായി പ്രയോഗിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ മാനേജറോട് തന്റെ ബുദ്ധിമുട്ട് നടി അറിയിച്ചിരുന്നു. മാനേജർ ഇതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിരുന്നോ എന്ന് അറിയില്ല എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഇനി പറയാൻ ഉള്ളത് നടിയുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ടാണ്. കേരള സംസ്ഥാനത്ത് ഹണി റോസ് എന്ന നടിക്കു മാത്രമായി പ്രത്യേക ഡ്രസ് കോഡ് ഒന്നുമില്ല. നിയമം അനുശാസിക്കുന്ന ഏത് വസ്ത്രം ധരിച്ചും അവർക്കു പുറത്തേക്കു പോകാവുന്നതാണ്. നിങ്ങൾക്കു കാണാം, കാണാതിരിക്കാം. അതൊന്നും അവരുടെ വിഷയത്തിൽ പെടുന്ന കാര്യങ്ങളല്ല. അങ്ങനെ ഡ്രസ് കോഡ് വേണമെങ്കിൽ ഇവിടെയുളള കോളജ് കുട്ടികൾക്കാണ് വരേണ്ടത്.
നാളെ ഇതുപോലുള്ള പ്രശ്‌നം തനിക്കുണ്ടാകരുത് എന്നതാണ് ഈ പരാതിയിലൂടെ ഹണി റോസ് ഉദ്ദേശിച്ചത്.അവർ ഇതിനെ ഒരു വിഷയമായി കണ്ടു, അദ്ദേഹം ഇതൊരു തമാശയായി കണ്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: