Kerala

അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്തു : മയക്കുവെടി ഉടൻ വെയ്‌ക്കുമെന്ന് വനം വകുപ്പ്

ഊട്ടിക്കവലയ്ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടർന്നത്. ദൗത്യത്തിൻ്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു

Published by

വയനാട്: വയനാട് അമരക്കുനിയിലെ കടുവയെ ലൊക്കേറ്റ് ചെയ്ത് വനംവകുപ്പ്. ഇതെ തുടർന്ന് വനം വകുപ്പ് മയക്കുവെടി വെയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്.

കഴിഞ്ഞ ദിവസം രാത്രി വൈകിയും കടുവയ്‌ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ഊട്ടിക്കവലയ്‌ക്ക് സമീപത്ത് കടുവയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ദൗത്യം രാത്രിയിലും തുടർന്നത്. ദൗത്യത്തിന്റെ ഭാഗമായി തെർമൽ ഡ്രോൺ പറത്തി കടുവയെ നിരീക്ഷിച്ചു വരികയായിരുന്നു.

കടുവയെ മയക്കുവെടി വെയ്‌ക്കാൻ സജ്ജമായി വിദഗ്ദ സംഘവും പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ഈ ദൗത്യം തുടരവെയാണ് കടുവയെ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. മേഖലയിൽ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവയ പിടികൂടാനായിരുന്നില്ല.

വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്‌ക്കായുള്ള തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by