Kerala

അയ്യപ്പവിഗ്രഹം നോക്കുക പോലും ചെയ്തില്ല ; സന്നിധാനത്ത് കൈയ്യും കെട്ടി മന്ത്രി വാസവൻ : എന്തിനാണ് ഈ പ്രഹസനമെന്ന് ഭക്തർ

Published by

പത്തനംതിട്ട : ശബരിമല ശാസ്താവിനെയും, ക്ഷേത്ര ആചാരങ്ങളെയും അവഹേളിച്ച ദേവസ്വം മന്ത്രി വാസവനെതിരെ വിമർശനവുമായി ഭക്തർ . മകരവിളക്ക് പ്രമാണിച്ച് അയ്യന് ചാർത്താനുള്ള തിരുവാഭാരണം ഏറ്റുവാങ്ങുന്നതിനും മറ്റുമായാണ് വാസവൻ സന്നിധാനത്ത് എത്തിയത്.

എന്നാൽ തിരുവാഭരണം ശ്രീകോവിലിൽ കൊണ്ടു പോയി ചാർത്തി ദീപാരാധന നടക്കുന്ന സമയത്ത് ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന എല്ലാവരും കൂപ്പുകൈകളോടെയാണ് നിന്നത് . എന്നാൽ ആ വിഗ്രഹം ഒന്ന് നോക്കാൻ പോലും തയ്യാറാകാതെ , അയ്യപ്പനെ അവഹേളിക്കുന്ന വിധമായിരുന്നു മന്ത്രിയുടെ പെരുമാറ്റം .

കൈകൾ കെട്ടി അകന്ന് മാറി നിന്ന മന്ത്രി ആചാരങ്ങളെ അടച്ച് അപമാനിക്കുകയായിരുന്നു. നിരവധി പേരാണ് ഇത്തരം പ്രഹസനങ്ങൾ നടത്തിയ മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത് . ക്ഷേത്രവിശ്വാസം ഇല്ലാത്ത ഇദ്ദേഹം എന്തിനു മുമ്പിൽ പോയി നിൽക്കുന്നു, ഉത്തമ ഭക്തരെ തള്ളിമാറ്റുകയും ഇതുപോലുള്ള വരെ അവിടെ മണിക്കൂറുകളോളം നില്കാൻ അനുവദിക്കുന്നതിന്റെയും ഔചിത്യം എന്താണെന്നു മനസിലാവുന്നില്ല എന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല മറ്റേതെങ്കിലും ദേവാലയത്തിൽ കയറി മന്ത്രി ഇത്തരത്തിൽ പെരുമാറുമോ എന്നും ചിലർ ചോദിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by