തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ഗൗനിക്കാതെ സെക്രട്ടേറിയറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കൂറ്റന്‍ കട്ടൗട്ടും ഫ്ലക്സും സ്ഥാപിച്ച് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടന. മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്ന് സംഭവം വിവാദമായതോടെ നഗരസഭാ ജീവനക്കാരെത്തി ഫ്ലക്സ് കീറി മാറ്റി. മുഖ്യമന്ത്രിയുടെ കട്ടൗട്ടും എടുത്തുമാറ്റി.
കോടതി ഉത്തരവിനെ തുടര്‍ന്ന് നഗര സഭ വിവിധ ഇടങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ അഴിച്ച് മാറ്റവെയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പടുകൂറ്റന്‍ ഫ്ലക്സ് സ്ഥാപിച്ചത്. പൊതു സ്ഥലങ്ങളിലെ ഫ്ലക്സ് അടിയന്തരമായി അഴിച്ച് മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനം മൂലമാണ് ബോര്‍ഡുകള്‍ തിരക്കിട്ട് അഴിച്ചുമാറ്റുന്നത്.
സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം അറിയിക്കാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫല്കസും കട്ടൗട്ടും സ്ഥാപിച്ചത്. വിവാദമായതോടെ നഗരസഭാ ജീവനക്കാര്‍ പെട്ടി ഓട്ടോയുമായി എത്തി ഫ്ലക്സ് ബോര്‍ഡും മുഖ്യമന്ത്രിയുടെ കട്ടൗട്ടും നീക്കം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: