തിരുവനന്തപുരം: മഹാകുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയാണ് യോഗി ആദിത്യനാഥ് നല്‍കിയതെന്ന് നുസ്രത്ത് ജഹാന്‍. നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള തുടങ്ങിയിട്ടുണ്ട് എന്ന യോഗിയുടെ മറുപടി ഇവിടുത്തെ മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണെന്നും അവര്‍ പറഞ്ഞു. ടെലിവിഷിന്‍ ചാനലില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന നുസ്രത്ത് ജഹാന്‍. എന്‍ഡിഎയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവലെ)യുടെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു നുസ്രത്ത് ജഹാന്‍.
“കുംഭമേള നടക്കുമ്പോള്‍ ഒരു ഒരു വലിയ തെറ്റിദ്ധാരണയുണ്ട്, മലയാളികള്‍ക്കിടയില്‍. ഉത്തരേന്ത്യയില്‍ അതില്ല. നാഗസന്യാസിമാര്‍ വരുന്നു. അവര്‍ വസ്ത്രമിടാതെ വരുന്നു. അവരുടെ നഗ്നത കാണാനല്ലേ ഇവരെല്ലാം പോകുന്നത് എന്നാണ് മലയാളികളായ മുസ്ലിങ്ങള്‍ ചോദിക്കുന്നത്. ഇത് തെറ്റാണ്. ആദ്യം മനസ്സിലാക്കേണ്ടത്, ഈ നാഗസന്യാസിമാര്‍ എന്നത് ഇവരുടെ പണ്ഡിറ്റുകള്‍ പോലെ ശരിയത്ത് പഠിച്ച് ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വരുന്നവരല്ലെന്ന് ഇങ്ങിനെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം”. – നുസ്രത്ത് ജഹാന്‍ പറയുന്നു.
ഓരോ സ്ഥലങ്ങള്‍ നമ്മള്‍ എടുക്കുമ്പോഴും അതെല്ലാം വഖഫ് ബോര്‍ഡിന്റെ സ്ഥലമാണ്. ഇനി ബാക്കി ഇവിടെ എന്താണ് ഉള്ളതെന്ന് ലിസ്റ്റ് നോക്കേണ്ടി വരും. ഏത് അധിനിവേശത്തിന്റെയും ബാക്കിപത്രമായുള്ള സ്ഥലങ്ങളെല്ലാം ഇവരുടേത്. എന്താണ് ഇത് ഇങ്ങിനെ?എനിക്ക് ചോദിക്കാനുള്ള മുഗളന്മാര്‍ ഇവരുടെ ഉപ്പാപ്പമാരായിരുന്നോ എന്നാണ്. പേര്‍ഷ്യയില്‍ നിന്നും കുടിയേറി വന്ന മുഗളന്മാരോട് നമ്മുടെ മുസ്ലിങ്ങള്‍ക്ക് എന്താണ് ഇവര്‍ക്ക് ഇത്ര അടുപ്പം എന്നറിയുന്നില്ല. ഇവരുടെ ബ്ലഡ് നോക്കിയാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നവരാണോ അതോ പുറത്ത് നിന്നും കുടിയേറി വന്നവരാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. – നുസ്രത്ത് ജഹാന്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക