Kerala

ഗ്രേറ്റ് ഹൂസ്റ്റണ്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി മന്നം ജയന്തി ആഘോഷിച്ചു

അമേരിക്കയിലെ ഹൂസ്റ്റണില്‍ മന്നം ജയന്തി ആഘോഷിച്ച് എന്‍എസ്എസ് പ്രവര്‍ത്തകര്‍. സ്റ്റാഫോര്‍ഡിലെ ഫില്‍ഫിലെ റസ്റ്റോറന്‍റില്‍ വെച്ചാണ് ആഘോഷം നടന്നത്.

Published by

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ മന്നം ജയന്തി ആഘോഷിച്ച് എന്‍എസ്എസ് പ്രവര്‍ത്തകര്‍. സ്റ്റാഫോര്‍ഡിലെ ഫില്‍ഫിലെ റസ്റ്റോറന്‍റില്‍ വെച്ചാണ് ആഘോഷം നടന്നത്.

അവിടുത്തെ എന്‍എസ്എസ് സ്ഥാപകഅംഗം അപ്പുനായര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ പ്രസിഡന്‍റായി ചുമതലയേറ്റ സുനില്‍ രാധമ്മയും അംഗങ്ങളും സത്യവാചകം ഏറ്റുചൊല്ലി.

ചടങ്ങില്‍ സെക്രട്ടറി അഖിലേഷ് നായര്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ മനോജ് നായര്‍ അംഗത്വം വിതരണം ചെയ്തു. കെഎച്ച് എസ് മുന്‍പ്രസിഡന്‍റ് ഹരി ശിവരാമന്‍ പ്രസംഗിച്ചു.

മുന്‍ പ്രസിഡന്‍റ് എന്‍എസ്എസ് പ്രസിഡന്‍റ് അജിത് നായര്‍, മുന്‍ കെഎച്ച് എസ് പ്രസിഡന്‍റ് രമാ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക