തിരുവനന്തപുരം : നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയില് റിമാന്ഡില് കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജയിലില് പ്രത്യേക സൗകര്യങ്ങള് ഒരുക്കിയെന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട് സ്പെഷ്യല് ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ബോബി ചെമ്മണ്ണൂരുമായി അടുപ്പമുള്ളവര് ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്ശക പട്ടികയില് പേര് ചേര്ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്ന് ആരോപണമുണ്ട്. ബോബിയ്ക്ക് സൗകര്യമൊരുക്കാന് വേണ്ടി മാത്രം ഈ ഉന്നത ഉദ്യോഗസ്ഥന് നേരിട്ടെത്തിയെന്നാണ് വിവരം.
ജയില് ചട്ടം മറികടന്ന് ബോബിക്ക് ഫോണ് വിളിക്കാന് 200 രൂപ നേരിട്ട് നല്കിയെന്നും ഇത് പിന്നീട് രേഖകളില് എഴുതി ചേര്ത്തുവെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി ഇന്ന് വാക്കാല് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: