വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഭൂമിയേറ്റെടുപ്പിന് അനുമതി നല്‍കിയതിനെതിരെ ഹാരിസണ്‍സ് മലയാളം ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്കി. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍.
മതിയായ നഷ്ടപരിഹാരം നല്‍കാതെയാണ് സര്‍ക്കാര്‍ സ്ഥലമേറ്റെടുക്കുന്നതെന്ന് ഹാരിസണ്‍ മലയാളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ഥലമേറ്റെടുപ്പിന് അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ല. സ്വകാര്യ സ്ഥലം സ്ഥിരമായി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണ്.സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ഹാരിസണ്‍സ് മലയാളം പറയുന്നു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: