Kerala

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി

കേരളാ ഹൈക്കോടതി ജഡ്ജിയായി 2011 നവംബറില്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്

Published by

ന്യൂദല്‍ഹി : മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശയ്‌ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം.സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ രാഷ്‌ട്രപതി ഉത്തരവില്‍ ഒപ്പുവയ്‌ക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തത്.

കേരളാ ഹൈക്കോടതി ജഡ്ജിയായി 2011 നവംബറില്‍ നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ കേരളാ ലോ അക്കാദമി ലോ കോളേജില്‍ നിന്നുമാണ് നിയമ ബിരുദം നേടിയത്. 1991 മുതല്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

2007 മുതല്‍ 2011 വരെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായി (ടാക്‌സ്). 2011 നവംബറില്‍ കേരളാ ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി.2013 ല്‍ സ്ഥിരം ജഡ്ജിയായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക