കൊച്ചി: ടൂറിസ്റ്റ് ബസുകളിലും മറ്റും അനധികൃതമായി ഘടിപ്പിക്കുന്ന ലൈറ്റുകള്‍ അടക്കമുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോന്നിനും 5000 രൂപ വീതം പിഴ ഈടക്കാന് ഹൈക്കോടതിയില്‍ നിര്‍ദ്ദേശിച്ചതോടെ പരിശോധന വ്യാപകമാക്കി മോട്ടോര്‍ വാഹനവകുപ്പ്. അനധികൃതമായി ലൈറ്റുകളും മറ്റും ഘടിപ്പിച്ച വാഹനങ്ങള്‍ ബോഡി ബില്‍ഡേഴ്സിന്റെ വര്‍ക്ക് ഷോപ്പുകളില്‍ നിന്നു തന്നെ ഇറങ്ങുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ അധികൃതര്‍ കണ്ണടയ്ക്കുകയാണ്. ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാരും വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ശബരിമല തീര്‍ത്ഥാടക വാഹനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതി നിര്‍ദേശം. നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: