India

മഹാകുംഭമേളയ്‌ക്ക് ഉത്തര്‍പ്രദേശ് നേടാന്‍ പോകുന്നത് രണ്ട്ലക്ഷം കോടി രൂപ; ചെലവാക്കുന്നത് വെറും 7000 കോടി; ഭക്തിയ്‌ക്കൊപ്പം വരുമാനവും

ഭക്തിയുടെ പേരില്‍ 7000 കോടി പൊടിയ്ക്കുന്നോ എന്ന് മൂക്കത്ത് വിരല്‍ വെയ്ക്കുന്നവര്‍ മഹാകുംഭമേള കൊണ്ടുവരുന്ന വരുമാനം കേട്ടിട്ട് അമ്പരന്ന് വാ പൊളിക്കുകയാണ്. ഏകദേശം രണ്ട് ലക്ഷം കോടി രൂപ (രണ്ട് ട്രില്യണ്‍ രൂപ) ആണ് മഹാകുംഭമേളയില്‍ നിന്നും വരുമാനം പ്രതീക്ഷിക്കുന്നത്.

Published by

ലഖ്നൗ: മഹാകുംഭമേളയ്‌ക്ക് 45 കോടി ഭക്തരെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് പ്രതീക്ഷിക്കുമ്പോള്‍ അത് യോഗിയുടെ ഭരിയ്‌ക്കുന്ന സംസ്ഥാനത്തെ സമ്പന്നമാക്കാന്‍ പോകുന്ന മനുഷ്യമഹാസംഗമവും കൂടിയായി മാറുകയാണ്. ഭക്തിയുടെ പേരില്‍ 7000 കോടി പൊടിയ്‌ക്കുന്നോ എന്ന് മൂക്കത്ത് വിരല്‍ വെയ്‌ക്കുന്നവര്‍ മഹാകുംഭമേള കൊണ്ടുവരുന്ന വരുമാനം കേട്ടിട്ട് അമ്പരന്ന് വാ പൊളിക്കുകയാണ്. ഏകദേശം രണ്ട് ലക്ഷം കോടി രൂപ (രണ്ട് ട്രില്യണ്‍ രൂപ) ആണ് മഹാകുംഭമേളയില്‍ നിന്നും വരുമാനം പ്രതീക്ഷിക്കുന്നത്.

മേളയില്‍ പങ്കെടുക്കാന്‍ വരുന്ന 40 കോടി പേര്‍ 5000 രൂപ വെച്ച് ചെലവഴിച്ചാല്‍ തന്നെ അത് രണ്ട് ലക്ഷം കോടി രൂപ വരും. എന്നാല്‍ ശരാശരി നോക്കിയാല്‍ ഒരാള്‍ 10,000 രൂപവെച്ചെങ്കിലും ചെലവഴിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ വരുമാനം 4 ലക്ഷം കോടി രൂപയോളം വരുമാനം ഉത്തര്‍പ്രദേശിന് കൊണ്ടുവരും. ഇത് ഉത്തര്‍പ്രദേശിലെ മൊത്തം ആഭ്യന്തരവരുമാനം ഒരു ശതമാനത്തോളം ഉയര്‍ത്തുമെന്നും കരുതുന്നു.

2019ല്‍ നടന്ന അര്‍ധകുംഭമേള ഉത്തര്‍പ്രദേശിന് നേടിക്കൊടുത്തത് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമായിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നു. അന്ന് 24 കോടി പേരാണ് പങ്കെടുത്തത്.
ഈ മഹാകുംഭമേളയ്‌ക്ക് ഏകദേശം രണ്ട് ലക്ഷം കോടി രൂപ വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡ്സ് (സിഎഐടി) പറയുന്ന ഭക്ഷണം, ശീതളപാനീയം എന്നിവയുടെ വില്‍പന 20,000 കോടി രൂപയോളം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുന്നു. ഇതില്‍ പാക്ക് ചെയ്ത ഭക്ഷണം, ബിസ്കറ്റുകള്‍, ജ്യൂസുകള്‍, ഭക്ഷണം എന്നിവയും ഉള്‍പ്പെടും.

അതുപോലെ ഭക്തിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ കച്ചവടവും 20000 കോടിയോളം വരുമെന്ന് സിഎഐടി കണക്കുകള്‍ പറയുന്നു. ആത്മീയ ഗ്രന്ഥങ്ങള്‍, വിഗ്രഹങ്ങള്‍, സുഗന്ധത്തിരികള്‍, ഗംഗാജലം, വിളക്കുകള്‍, എണ്ണകള്‍ എന്നിവയുടെ വില്‍പന ഇതില്‍ പെടും.

ഗതാഗതം, ചരക്ക് നീക്കം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ് 10,000 കോടിരൂപ വരും. ടൂറിസം, ടൂര്‍ ഗൈഡ്, ട്രാവല്‍ പാക്കേജ് എന്നിവ ഇതില്‍ ഉള്‍പ്പെടും.

മരുന്നുകള്‍, ആയൂര്‍വേദ ഉല്‍പന്നങ്ങള്‍ എന്നിവയുടെ വില്‍പന 3000 കോടി വരും. ഇ-ടിക്കറ്റിംഗ്, മൊബൈല്‍ ചാര്‍ജിംഗ് ബൂത്തുകള്‍, ഡിജിറ്റല്‍ പേമെന്‍റ്, വൈഫൈ സേവനം എന്നിവ എല്ലാം ചേര്‍ന്ന് ഒരു ആയിരം കോടി ബിസിനസ് ഉണ്ടാകും.

മീഡിയ, എന്‍റര്‍ടെയിന്‍മെന്‍റ്, പരസ്യം, പ്രൊകോ ആക്ടിവിറ്റീസ് എന്നിവയില്‍ നിന്നും 10000 കോടി വരുമാനം ലഭിക്കും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക