കൊച്ചി: ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി ജി.ആര് അനില്‍. ഡയറക്ട് സെല്ലിംഗ്, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും പ്രത്യേക സംവിധാനത്തിന് രൂപം കൊടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും മന്ത്രി പറഞ്ഞു.ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഡയറക്ട് സെല്ലിംഗ് കമ്പനികള്‍ ഈ നിരീക്ഷണ സംവിധാനത്തില്‍ എന്‍ റോള്‍ ചെയ്യണമെന്നും, ഈ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ. ഇതു വഴി രജിസ്റ്റര്‍ ചെയ്ത കമ്പനികളെ തിരിച്ചറിയാനും പരാതികള്‍ സമര്‍പ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും – മന്ത്രി ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഇ ദാഖില്‍ പ്ലാറ്റ്ഫോം, തര്‍ക്ക പരിഹാര കമ്മീഷനുകളിലെ കേസുകള്‍ നിരീക്ഷിക്കുന്നതിനുള്ള ഏകജാലക സംവിധാനം, കമ്മീഷനുകളുടെ ഡിജിറ്റല്‍വല്‍ക്കരണവും നെറ്റ് വര്‍ക്കിംഗും സാധ്യമാക്കുന്ന കണ്‍ഫോനെറ്റ് എന്നിവ ഇതിനകം നിലവില്‍ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: