കൊച്ചി: എല്ലാ കുട്ടികളും വിദേശത്തേക്ക് പോകുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു . ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി അതിര്‍ത്തിരേഖകള്‍ അപ്രത്യക്ഷമാകുന്ന കാലമാണിത്. വിദേശ വിദ്യാഭ്യാസം മുമ്പത്തേക്കാള്‍ എളുപ്പത്തില്‍ സാധ്യമാകുന്നു. വിദേശ വിദ്യാഭ്യാസം കേരളത്തില്‍ മാത്രമുള്ള പ്രവണതയല്ല. ആകെ ഇന്ത്യയില്‍ നിന്ന് പുറത്ത് വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളുടെ കണക്കെടുത്താല്‍ നാല് ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. കുട്ടികള്‍ പുറത്തുപോയി പഠനം നടത്തരുത് എന്ന് പറയാനല്ല മറിച്ച് അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഇവിടെ നല്‍കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു വരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: