India

മോദി സര്‍ക്കാരിന്റെ വ്യത്യസ്തമായ നയതന്ത്രം. മലേഷ്യ മുതല്‍ റഷ്യവരെ…എല്ലാവര്‍ക്കൊപ്പവും നില്‍ക്കും.. ലക്ഷ്യം ഭാരതത്തിന്റെ പുരോഗതി

ഭാരതത്തിന്‍റെ പുരോഗതി...അതാണ് മോദി സര്‍ക്കാരിന്‍റെ നയതന്ത്രങ്ങളുടെ കാതല്‍. പക്ഷെ ശത്രുവാകട്ടെ, മിത്രമാകട്ടെ, എല്ലാവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യും.

Published by

ന്യൂദല്‍ഹി: ഭാരതത്തിന്റെ പുരോഗതി…അതാണ് മോദി സര്‍ക്കാരിന്റെ നയതന്ത്രങ്ങളുടെ കാതല്‍. പക്ഷെ ശത്രുവാകട്ടെ, മിത്രമാകട്ടെ, എല്ലാവര്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യും.

മലേഷ്യ

മലേഷ്യ കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനൊപ്പം നിന്നു. അപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്തോനേഷ്യയില്‍ നിന്നും പാമോയില്‍ വാങ്ങി. അതോടെ മലേഷ്യ നിശ്ശബ്ദമായി.

ശ്രീലങ്ക

ശ്രീലങ്കയില്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ശ്രീലങ്കയ്‌ക്ക് 400 കോടി ഡോളര്‍ സഹായം നല്‍കി. ഇപ്പോള്‍ ശ്രീലങ്കയില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ പ്രസിഡന്‍റും ഇന്ത്യയില്‍ എത്തി. എന്നിട്ട് പറയുന്നു ഇന്ത്യയുടെ താല‍്പര്യം സംരക്ഷിയ്‌ക്കും എന്ന്.

തുര്‍ക്കി

തുര്‍ക്കിയും ഇതുപോലെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാടെടുത്തു. അതോടെ ബ്രിക്സിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ സമിതി) വീറ്റോ പവര്‍ ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍മ്മപ്പെടുത്തേണ്ടിവന്നു. ഫലമുണ്ടായി. തുര്‍ക്കി പിന്നെ കശ്മീര്‍ വിഷയം മിണ്ടിയില്ല.

മാലിദ്വീപ്

മാലിദ്വീപ് അവിടുത്തെ ഇന്ത്യന്‍ സൈനികരെ പുറത്താക്കി. മാലിദ്വീപ് മന്ത്രിമാര്‍ മോദിയെ കഠിനമായ ഭാഷയില്‍ വിമര്‍ശിച്ചു. മോദി ഒന്നും മിണ്ടിയില്ല. നേരെ ലക്ഷദ്വീപില്‍ പോയി. അവിടുത്തെ മനോഹരമായ ബീച്ചുകളെക്കുറിച്ച് ലോകത്തോട് പറഞ്ഞു. സ്നോര്‍ക്കലിംഗിനും മറ്റും പറ്റുന്ന സുന്ദരമായ ബീച്ചുകള്‍. അതോടെ ടൂറിസ്റ്റുകള്‍ മലേഷ്യവിട്ട് ലക്ഷദ്വീപിലേക്ക് വന്നു. പിണക്കങ്ങളെല്ലാം മാറ്റിവെച്ച് മാലിദ്വീപ് പ്രസിഡന്‍റ് ഇന്ത്യയുടെ കൂട്ടുകാരനായി.

താലിബാന്‍

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തപ്പോള്‍ മോദി സര്‍ക്കാര്‍ അവര്‍ക്ക് അരിയും ഗോതമ്പും നല്‍കി. ഇപ്പോള്‍ താലിബാന്‍ പാകിസ്ഥാനെ ആക്രമിക്കുന്നു. അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്നു.

പാകിസ്ഥാന്‍

കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന 370ാം വകുപ്പ് ഇന്ത്യ എടുത്തുമാറ്റി. ഇതോടെ പാകിസ്ഥാന്‍ കലിതുള്ളി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു. ഇന്ത്യ ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ പാകിസ്ഥാന്‍ വ്യാപാരബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് കെഞ്ചുന്നു.

മ്യാന്‍മര്‍

മ്യാന്‍മറില്‍ പട്ടാള അട്ടിമറി ഉണ്ടായപ്പോള്‍ ഇന്ത്യ അവിടേക്ക് ഭക്ഷ്യസാധനങ്ങള്‍ അയച്ചു. ഇന്ന് മ്യാന്‍മറിലെ തേരാവാദ ബുദ്ധമതക്കാരുടെ അരാക്കന്‍ സൈന്യം ബംഗ്ലാദേശിനെ ആക്രമിക്കുന്നു. ബംഗ്ലാദേശിലെ സെന്‍റ് മാര്‍ട്ടിന്‍സ് ദ്വീപ് പിടിച്ചെടുക്കുന്നു.

റഷ്യ

റഷ്യയ്‌ക്ക് ആവശ്യം വന്നപ്പോള്‍ ഇന്ത്യ അവര്‍ക്ക് ആയുധങ്ങള്‍ അയച്ചുകൊടുത്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങി. ഇന്ന് റഷ്യ ഇന്ത്യയ്‌ക്ക് മുങ്ങിക്കപ്പലുകളും ആണവായുധം ഘടിപ്പിച്ച യുദ്ധക്കപ്പലുകളും നല്‍കുന്നു.

അമേരിക്കയാകട്ടെ, റഷ്യയാകട്ടെ, ആഫ്രിക്കയാകട്ടെ ഓരോരുത്തരോടും ഇന്ത്യ ഇന്ത്യയുടെ രീതിയിലാണ് ബന്ധപ്പെടുന്നത്. വിവിധ തരം നയതന്ത്രത്തോടെ എല്ലാവരോടും ബന്ധപ്പെടുന്നു എന്നതിലാണ് ഇന്ത്യയുടെ വിജയം. ഫലം മിക്കപ്പോഴും ഇന്ത്യയ്‌ക്ക് അനുകൂലവുമാണ്. ഇതിനെയാണ് നയതന്ത്രം എന്ന് വിളിക്കുന്നത്. പലപ്പോഴും ഈ നയതന്ത്രം മുന്‍പ് ഇന്ത്യയില്‍ ഇല്ലായിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക