ബംഗളൂരു : ചാമരാജ്‌പേട്ടയിലെ വിനായകനഗറിൽ പശുക്കളുടെ അകിട് വെട്ടി മാറ്റി ക്രൂരമായി മർദിച്ച കേസിൽ പ്രതിയെ കോട്ടൺ പേട്ട് പോലീസ് അറസ്റ്റ് ചെയ്തു . സയ്യിദ് നസ്രു (30) ആണ് അറസ്റ്റിലായത്. ബിഹാറിലെ ചമ്പാരൻ സ്വദേശിയായ പ്രതി സയ്യിദ് നസ്രു കുറ്റകൃത്യം നടന്ന സ്ഥലത്തിന് 50 മീറ്റർ അകലെയുള്ള പ്ലാസ്റ്റിക്, തുണി തയ്യൽ കടയിൽ ജോലി ചെയ്തിരുന്നു.
മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് സയ്യിദ് നസ്രു പോലീസിനോട് പറഞ്ഞു. പ്രതിയെ ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ചാമരാജ്പേട്ടയിലെ വിനായകനഗർ സ്വദേശിയായ കർണൻ വർഷങ്ങളായി പശുക്കളെ വളർത്തിയാണ് ജീവിക്കുന്നത് .. ശനിയാഴ്ച രാത്രി വൈകിയാണ് പശുക്കളുടെ അകിട് മുറിക്കുകയും കാലിൽ വെട്ടുകത്തി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തത്. അതേസമയം പ്രതി സയ്യിദ് നസ്രുവിന് കുറ്റം ചെയ്യുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷിക്കണമെന്ന് കർണ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: