Kerala

മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് ഉജ്വല തുടക്കം

Published by

പാലാ: 32-ാമത് മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന് വിളംബര ഘോഷയാത്രയോടെ തുടക്കം. ചെത്തിമറ്റം പുതിയകാവ് ദേവി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍, ഭജന സംഘങ്ങള്‍, നിശ്ചല ദൃശ്യം, നാടന്‍ കലാരൂപങ്ങള്‍ എന്നിവ മാറ്റുകൂട്ടി. സ്വാഗത സംഘം ഭാരവാഹികളായ ഡോ. എന്‍.കെ. മഹാദേവന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, അഡ്വ. രാജേഷ് പല്ലാട്ട്, അഡ്വ. ഡി. പ്രസാദ്, സി.കെ. അശോകന്‍, ഡോ. പി.സി. ഹരികൃഷ്ണന്‍, കെ.കെ. ഗോപകുമാര്‍, അഡ്വ. ജി. അനീഷ്, കെ.വി. പ്രസാദ്കുമാര്‍, റെജി കുന്നനാംകുഴി, എം.പി. ശ്രീനിവാസ്, വി. വിവേക്, കെ.എം. അരുണ്‍, ടി.കെ.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സംഗമ നഗരിയായ വെള്ളാപ്പാട് ഭഗവതി ക്ഷേത്ര സന്നിധിയിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് നാമസങ്കീര്‍ത്തനങ്ങളാല്‍ ഭക്തിനിര്‍ഭരമായ സംഗമ നഗരിയില്‍ സ്വാഗതസംഘം രക്ഷാധികാരി അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ സംഗമ പതാക ഉയര്‍ത്തി. ഹിന്ദു മഹാസംഗമം ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. സേവാഭാരതിയുടെ പുതിയ ആംബുലന്‍സിന്റെ ഫഌഗ് ഓഫ് ചടങ്ങും ഗവര്‍ണര്‍ നിര്‍വഹിച്ചു. അഡ്വ.രാജേഷ് പല്ലാട്ട് അധ്യക്ഷനായി. നടനും എഴുത്തുകാരനുമായ നന്ദകിഷോര്‍ വിവേകാനന്ദ സന്ദേശവും സ്വാമി വീതസംഗാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. സേവാഭാരതിക്ക് ഭൂമി ദാനം ചെയ്ത പൂര്‍ണശ്രീ ഗോപിനാഥന്‍ നായരെ സേവാഭാരതി സംസ്ഥാന സംഘടന കാര്യദര്‍ശി രാജീവ് ആദരിച്ചു. ഡോ. എന്‍.കെ. മഹാദേവന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, അഡ്വ. ജി.അനീഷ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by