Kerala

അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച രാത്രിയും സമവായശ്രമം, വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തുന്നു

കളക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് രാത്രിയും ചര്‍ച്ച നടത്തുന്നത്.

Published by

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച രാത്രി വൈകിയും സമവായ നീക്കം. വിമത വിഭാഗവുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തുകയാണ്. ബിഷപ്പ് ഹൗസിലാണ് ചര്‍ച്ച.

പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കി 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാന്‍ കളക്ടര്‍ വിളിച്ച ചര്‍ച്ചയില്‍ ധാരണയായിരുന്നു. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് വിമത വിഭാഗം വ്യക്തമാക്കി.ചര്‍ച്ച പോസിറ്റീവ് ആകുമെന്നാണ് പ്രതീക്ഷയെന്ന് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കളക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് രാത്രിയും ചര്‍ച്ച നടത്തുന്നത്.

അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഞായറാഴ്ച അതിരൂപതയിലെത്തി. തുറന്ന മനസോടെ ചര്‍ച്ചക്ക് തയാറാണെന്ന് ഇരുവരും അറിയിക്കുകയുണ്ടായി. എന്നാല്‍ ഏകീകൃത കുര്‍ബാന എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇരുവരും അറിയിച്ചു. അതിരൂപതാ ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വൈദികര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക