തൃശൂര്‍: യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശി പോക്കാക്കില്ലത്ത് ആസിഖ് എന്ന സുധീറിനെ (39) യാണ് തൃശൂര്‍ മുടിക്കോട് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്
യുവതിയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന സൗഹൃദം സ്ഥാപിക്കുകയായിരുന്നു പ്രതി. യുവതിയുടെ വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് വീട്ടില്‍ സന്ദര്‍ശകനായി അവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു. അത് കാട്ടി ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കി. യുവതിയെ ലൈംഗികമായി നിരവധി പ്രാവശ്യം പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.
സഹികെട്ടപ്പോഴാണ് കാട്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതറിഞ്ഞ് നാട്ടില്‍ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ തന്ത്രപൂര്‍വം കാട്ടൂര്‍ പൊലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: