ബെയ്ജിംഗ് ; ചൈനയിൽ മക്കളെയും അയൽക്കാരനെയും മത വാക്യങ്ങൾ പഠിപ്പിച്ചതിന് 49 വയസ്സുള്ള മുസ്ലീം സ്ത്രീക്ക് 17 വർഷം തടവ് ശിക്ഷ . ഖുറാൻ വാക്യങ്ങൾ പഠിപ്പിച്ചതിനെ ചൈനീസ് അധികാരികൾ ‘നിയമവിരുദ്ധമായ രഹസ്യ മത പ്രവർത്തനങ്ങൾ’ എന്നാണ് വിശേഷിപ്പിച്ചത്.
കാഷ്ഗറിലെ കൊനാഷെഹർ കൗണ്ടിയിലെ സയ്ബാഗ് ഗ്രാമത്തിൽ താമസിക്കുന്ന സെയ്ലിഹാൻ റോസി എന്ന സ്ത്രീയെയാണ് സിൻജിയാങ് ജയിലിലേക്ക് മാറ്റുക. സെയ്ലിഹാൻ റോസി നമസ്കരിക്കുമ്പോൾ മുസ്ലീങ്ങൾ പാരായണം ചെയ്യുന്ന 10 ഖുറാൻ വാക്യങ്ങൾ മക്കളെയും അയൽക്കാരനെയും പഠിപ്പിച്ചിരുന്നു. ഇത് “നിയമവിരുദ്ധമായ മത വിദ്യാഭ്യാസം”, “നിയമവിരുദ്ധമായ രഹസ്യ മത പ്രവർത്തനം” എന്നിവ ആണെന്ന് അധികൃതർ പറയുന്നു.
റോസിയുടെ രണ്ട് ആൺമക്കൾക്കും “നിയമവിരുദ്ധമായ മത വിദ്യാഭ്യാസം” നേടിയതിന് യഥാക്രമം 7 ഉം 10 ഉം വർഷം തടവ് ശിക്ഷ വിധിച്ചു. മാത്രമല്ല, അയൽക്കാരിയായ യാക്കൂബ് ഹിദായത്തുള്ളയ്‌ക്കും 9 വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: