Kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്

Published by

തൃശൂര്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു.ഒല്ലൂരില്‍ ആണ് സംഭവം. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ എല്‍സി (72), മേരി (73) എന്നിവര്‍ക്കാണ് ദാരുണാന്ത്യം.

ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഒല്ലൂര്‍ ചിയ്യാരം ഗലീലിക്ക് സമീപമാണ് അപകടം. ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് സംഭവം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by