Kerala

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ തിരുവാഭരണ ഘോഷയാത്ര

പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെറിയാനവട്ടത്ത് എത്തും

Published by

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. ഉച്ചയ്‌ക്ക് 12 മണി വരെ പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ദര്‍ശനമുണ്ടായിരുന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഘോയാത്ര പുറപ്പെട്ടത്.ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഞായറാഴ്ച ഘോഷയാത്ര അയിരൂര്‍ ചെറുകോല്‍പുഴ ക്ഷേത്രത്തില്‍ തങ്ങും. തിങ്കളാഴ്ച ളാഹ സത്രത്തിലാകും തങ്ങുക. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റു വാങ്ങിയാണ് ഘോഷയാത്ര കടന്നു പോകുന്നത്. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളും കടന്ന് ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയ്‌ക്ക് ചെറിയാനവട്ടത്ത് എത്തും. തുടര്‍ന്ന് നീലിമല താണ്ടി വൈകിട്ട് അഞ്ച് മണിയ്‌ക്ക് ശരംകുത്തിയില്‍ എത്തിച്ചേരും.

ശരംകുത്തിയില്‍ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികള്‍ ആചാരപരമായി സ്വീകരിക്കും.സന്നിധാനത്തേക്ക് ആനയിച്ച ശേഷം തിരുവാഭരണം ചാര്‍ത്തി ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക