തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ നാല് പെണ്‍കുട്ടികള്‍ വീണു. നാല് പേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി ജൂബിലി ആശുപത്രിയിലെത്തിച്ചു.
ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ വെന്റിലേറ്ററിലാണ്.ഒരു പെണ്‍കുട്ടി അപകട നില തരണം ചെയ്തു.
പീച്ചി ഡാമിന്റെ പളളിക്കുന്ന അങ്കണവാടിക്ക് താഴയെുളള ഭാഗത്താണ് അപകടമുണ്ടായത്.പതിനാറ് വയസുളള നിമ , ആന്‍ഗ്രേസ്,അലീന, എറിന്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. പുളിമാക്കല്‍ സ്വദേശി നിമയുടെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു മറ്റുളളവര്‍.
ഉച്ചഭക്ഷണത്തിന് ശേഷം ഡാം കാണാന്‍ പോയതാണ്് പെണ്‍കുട്ടികള്‍. കാല്‍വഴുതിയാണ് കുട്ടികള്‍ ഡാമില്‍ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: