Kerala

ഹണി റോസിന്റെ പരാതി; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി രാഹുല്‍ ഈശ്വര്‍, നീക്കം പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയ്‌ക്കിടെ

പൊലീസ് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിയെ സമീപിച്ചത്

Published by

കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയിയെ സമീപിച്ചത്.

അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ ഈശ്വരനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി സലീം എന്ന ആളും എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി.രാഹുല്‍ ഈശ്വറിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

വിശദമായ അന്വേഷണത്തിന് ശേഷം രാഹുല്‍ ഈശ്വറിനെതിരെ രണ്ടു പരാതികളിലും കേസെടുക്കാന്‍ സാധ്യതയുണ്ട്.അതിനിടെ, ഹണി റോസിനെ തൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ
ജാമ്യ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക