ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ മോദിയെ വീഴ്ത്താനും രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റാനും തന്റെ എന്‍ജിഒ സംഘടനകള്‍ വഴി ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന ശതകോടീശ്വരന്റെ മറ്റൊരു രഹസ്യനീക്കം കണ്ടുപിടിച്ചിരിക്കുകയാണ് ഇലോണ്‍ മസ്ക്. ജോര്‍ജ്ജ് സോറോസ് ഹമാസ് തീവ്രവാദികളെ അനുകൂലിക്കുന്നതാണ് ഇലോണ്‍ മസ്കിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇസ്രയേലിനൊപ്പം അമേരിക്ക കൈകോര്‍ത്ത് നിന്ന് ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുമ്പോള്‍ അമേരിക്കന്‍ പൗരന്‍ കൂടിയായ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ ചില എന്‍ജിഒ സംഘടനകള്‍ ഹമാസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവരുന്നുവെന്നതാണ് ഇലോണ്‍ മസ്കിനെ രോഷാകുലനാക്കിയത്.
ഇന്ത്യയില്‍ ഒസിസിആര്‍പി, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തുടങ്ങിയ ജോര്‍ജ്ജ് സോറോസിന്റെ സംഘടനകള്‍ പരസ്യമായി അദാനിയെ വീഴ്‌ത്താനും മോദിയ്‌ക്കെതിരെ അഭിപ്രായം സ്വരൂപിക്കാനും പെടാപ്പാട് പെടുകയാണ്. എന്തിന് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ അധികാരത്തില്‍ കയറ്റാന്‍ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചതിന് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫോറം ആണ്.
ഹമാസ് എന്ന തീവ്രവാദി സംഘടനയെ പിന്തുണയ്‌ക്കുന്ന എന്‍ജിഒ സംഘടനയ്‌ക്ക് 1.5 കോടി ഡോളര്‍ സംഭാവന നല്‍കിയ ജോര്‍ജ്ജ് സോറോസിന്റെ പ്രവര്‍ത്തിയെ ഇസ്രയേലിലെ യുഎന്‍ അംബാസഡര്‍ ഗിലാഡ് എര്‍ഡാന്‍ വിമര്‍ശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജോര്‍ജ്ജ് സോറോസിന്റെ നടപടി മനുഷ്യരാശിയോടുള്ള വെറുപ്പാണെന്ന് ഇലോണ്‍ മസ്ക് വിമര്‍ശിച്ചത്.
ഈയിടെ യുഎസ് പ്രസിഡന്‍റ് ജോര്‍ജ്ജ് ബൈഡന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ പേരിലുള്ള ഫ്രീഡം മെഡല്‍ ജോര്‍ജ്ജ് സോറോസിന് സമ്മാനിച്ചതിനെയും ഇലോണ്‍ മസ്ക് വിമര്‍ശിച്ചിരുന്നു. പൊതുവേ ഡമോക്രാറ്റ് സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്ന ആളാണ് ജോര്‍ജ്ജ് സോറോസ്. ഇപ്പോള്‍ യുഎസില്‍ പ്രസിഡന്‍റായി അധികാരത്തില്‍ വരാന്‍ പോകുന്ന ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന വ്യക്തിയാ ഇലോണ്‍ മസ്ക്.
2024 ഡിസംബറില്‍ ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ഇലോണ്‍ മസ്ക് ജോര്‍ജ്ജ് സോറോസിനെ വിമര്‍ശിച്ചിരുന്നു. “ജോര്‍ജ്ജ് സോറോസിന്റെ സംഭാവനകള്‍ നാണം കെട്ടതാണ്. ഇസ്രയേല്‍ എന്ന രാജ്യത്തെ തകര്‍ക്കാന്‍ പ്രവര്‍ത്തിക്കുന്ന ഹമാസിനെപ്പോലുള്ള സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നത് നാണക്കേടാണ്.” – ഇലോണ്‍ മസ്ക് അന്ന് നടത്തിയ വിമര്‍ശനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക