India

ഞാന്‍ ദൈവമല്ല, എനിക്കും തെറ്റ് പറ്റാറുണ്ട്; ഹിന്ദി പഠിച്ചത് റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റുനടക്കുമ്പോള്‍; ഭക്ഷണപ്രിയനല്ല: മനസ്സ് തുറന്ന് മോദി

താന്‍ ദൈവമല്ല, മനുഷ്യനാണെന്നും തനിക്കും തെറ്റ് പറ്റാറുണ്ടെന്നും പ്രധാനമന്ത്രി മോദി. നിഖില്‍ കാമത്തുമായി നടത്തിയ രണ്ട് മണിക്കൂര്‍ നേരത്തെ പോഡ് കാസ്റ്റില്‍ മുമ്പെങ്ങുമില്ലാത്തവിധം മനസ്സ് തുറക്കുകയാണ് മോദി.

Published by

ന്യൂദല്‍ഹി: താന്‍ ദൈവമല്ല, മനുഷ്യനാണെന്നും തനിക്കും തെറ്റ് പറ്റാറുണ്ടെന്നും പ്രധാനമന്ത്രി മോദി. നിഖില്‍ കാമത്തുമായി നടത്തിയ രണ്ട് മണിക്കൂര്‍ നേരത്തെ പോഡ് കാസ്റ്റില്‍ മുമ്പെങ്ങുമില്ലാത്തവിധം മനസ്സ് തുറക്കുകയാണ് മോദി.

സാര്‍ എന്റെ ഹിന്ദിയില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം, ഞാന്‍ തെക്കേ ഇന്ത്യക്കാരനാണെന്ന നിഖില്‍ കാമത്തിന്റെ പ്രതികരണത്തിന് വിചിത്രമായ പ്രതികരണമായിരുന്നു മോദിയില്‍ നിന്നും ഉണ്ടായത്. താന്‍ ഹിന്ദി പഠിച്ചത് റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റുനടക്കുമ്പോഴാണെന്നായിരുന്നു മോദി മറുപടി.. ഇറ്റാലിയന്‍ പിസ്സയാണ് തനിക്ക് ഇഷ്ടഭക്ഷണമെന്ന നിഖില്‍ കാമത്തിന്റെ അഭിപ്രായത്തിന്, താന്‍ ഭക്ഷണപ്രിയനല്ലെന്നായിരുന്നു മോദിയുടെ മറുപടി.

താന്‍ റിസ്ക് എടുക്കാറുണ്ടെന്നും പക്ഷെ പരമാവധി റിസ്കെടുക്കാന്‍ തനിക്ക് ഇനിയും അവസരം കിട്ടിയിട്ടില്ലെന്നും ഇത്രയധികം റിസ്കുകള്‍ ജീവിതത്തില്‍ എടുത്ത മോദി പറയുന്നു.

കുട്ടിക്കാലത്ത് വീട്ടുകാരുടെ മുഴുവന്‍ വസ്ത്രങ്ങളും താന്‍ കഴുകുമായിരുന്നു. അങ്ങിനെയെങ്കില്‍ കുളത്തിലേക്ക് പോകാന്‍ കഴിയുമെന്നത് കൊണ്ടാണിതെന്നും മോദി. ഈ പോഡ് കാസ്റ്റില്‍ വിദ്യാഭ്യാസം, രാഷ്‌ട്രീയത്തിലേക്കുള്ള വരവ്, തിരിച്ചടികള്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കല്‍, നയമാനേജ്മെന്‍റ് എന്നീ വിഷയങ്ങള്‍ മോദി സംസാരിക്കുന്നു.

ആരാണ് നല്ല രാഷ്‌ട്രീയക്കാരന്‍?
രാഷ്‌ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ നല്ലൊരു ടീം പ്ലെയര്‍ ആയിരിക്കണം ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തി ആയിരിക്കണം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മുകളില്‍ ഉള്ള ആളാണെന്നും മറ്റുള്ളവര്‍ നിങ്ങളെ പിന്തുടര്‍ന്ന് കൊള്ളും എന്നും കരുതിയില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷെ നല്ല ഒരു രാഷ്‌ട്രീയക്കാരന്‍ ആകണമെന്നില്ല.-മോദി പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by