India

രാഹുല്‍ ഗാന്ധി തെറ്റായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോരുന്നതിന് സഹായിക്കുന്നു: മുന്‍ മേജര്‍ മനോജ് നരവനെ

രാഹുല്‍ ഗാന്ധി തെറ്റായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക വഴി രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ ചോര്‍ത്തുന്നതിന് സഹായിക്കുന്നുവെന്ന് മുന്‍ കരസേനാ മേധാവി മേജര്‍ മനോജ് എം നരവനെ. ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തു എന്ന രാഹുല്‍ഗാന്ധിയുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു.

Published by

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി തെറ്റായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക വഴി രാജ്യത്തിന്റെ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ ചോര്‍ത്തുന്നതിന് സഹായിക്കുന്നുവെന്ന് മുന്‍ കരസേനാ മേധാവി മേജര്‍ മനോജ് എം നരവനെ. ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ പിടിച്ചെടുത്തു എന്ന രാഹുല്‍ഗാന്ധിയുടെ വസ്തുതാവിരുദ്ധമായ പ്രസ്താവനയെയും അദ്ദേഹം ചോദ്യം ചെയ്തു.

ജിസ്റ്റ് മീഡിയയുടെ ജേണലിസ്റ്റ് രാഹുല്‍ ശ്രീവാസ്തവയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുന്‍ കരസേനാ മേധാവി മേജര്‍ മനോജ് എം നരവനെ. “ചൈന ഇന്ത്യയുടെ ഇത്രായിരം കിലോമീറ്റര്‍ സ്ഥലം പിടിച്ചെടുത്തു എന്നൊക്കെയുള്ള ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. വേണ്ടത്ര അറിവില്ലാതെയാണ് അവര്‍ ഇതുപോലുള്ള ആരോപണം ഉയര്‍ത്തുന്നത്. ഇവര്‍ക്ക് മാപ്പുകൊടുക്കുക മാത്രമേ വഴിയുള്ളൂ. ഇത് ഒരു തന്ത്രമാണ്. വേണമെന്ന് വെച്ച് തന്നെ ഒരു നുണ പ്രചരിപ്പിക്കുന്നു. അത് മാധ്യമങ്ങള്‍ പ്രിന്‍റ് ചെയ്ത് വരുന്നു. ഉടനെ സര്‍ക്കാര്‍ ഇതിന് വിശദീകരണം നല്‍കേണ്ടിവരുന്നു. ഇത് ഒരു കെണിയാണ്.” – മനോജ് എം നരവനെ പറയുന്നു.

ഇതുപോലുള്ള പ്രസ്താവനകള്‍ ഉയര്‍ത്തിയാള്‍ ഇന്ത്യയുടെ ശത്രുക്കള്‍ അത് അവസരമായി ഉപയോഗപ്പെടുത്തും. അവര്‍ ഇന്ത്യയിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇത്തരം വിമര്‍ശനങ്ങള്‍ ഉപയോഗിക്കും. -മനോജ് എം നരവനെ പറഞ്ഞു.

പ്രതിപക്ഷനേതാവ് ഇതുപോലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകും. ഇത് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ആവശ്യത്തേക്കാള്‍ അധികം ചോരാന്‍ കാരണമാകും. – മനോജ് എം നരവനെ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക