India

ജോർജ് സോറോസ് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി

രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ തൻ്റെ പണം ഉപയോഗിക്കുന്നു

Published by

ന്യൂദെൽഹി:ശത കോടീശ്വരൻ ജോർജ് സോറോസ് മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ ഇടപെടുകയും രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ തന്റെ പണം ഉപയോഗിക്കുകയും ചെയ്യുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പറഞ്ഞു. യൂറോപ്പിലെ രാഷ്‌ട്രീയത്തിൽ എലോൺ മസ്കിന്റെ ഇപെടലിനെതിരായ വിമർശനത്തെ താരതമ്യം ചെയ്ത് കൊണ്ടായിരുന്നു മെലോണിയുടെ അഭിപ്രായപ്രകടനം. യൂറോപ്പിലെ രാഷ്‌ട്രീയത്തെ കുറിച്ച് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എലോൺ മസ്ക് രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ ഒരു തരത്തിലും ജനാധിപത്യത്തിന് ഭീഷണിയല്ല. എലോൺ മസ്ക് തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്യുന്നത്. അവർ പറഞ്ഞു

എന്നാൽ ഇടത് പക്ഷ ആശയങ്ങളുള്ളവരും സമ്പന്നരും ശക്തരുമായ ആളുകൾ മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ രാഷ്‌ട്രീയ ഇടപെടലിൽ ഏർപ്പെട്ടിരിക്കുന്നത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാം. മെലോണി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനായി ചില രാഷ്‌ട്രീയ പാർട്ടികൾ, സംഘടനകൾ, രാഷ്‌ട്രീയ നേതാക്കൾ എന്നിവർക്ക് ധനസഹായം നൽകാൻ സമ്പന്നർ തയ്യാറാകുമ്പോൾ അത് അപകടകരമായ ഇടപെടലായി മാറും. എലോൺ മസ്ക് അങ്ങനെ ചെയ്യുന്നതായി എനിക്കറിയില്ല. എന്നാൽ ജോർജ് സോറോസ് ചെയ്യുന്നത് അതാണ്. ഇത് രാജ്യങ്ങളുടെ കാര്യത്തിലുള്ള അപകടകരമായ ഇടപെടലാണെന്ന് ഞാൻ കരുതുന്നു. മെലോണി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by