കൊച്ചി: ശബരിമല സന്നിധാനത്തേക്ക് ഭക്ഷണം തയാറാക്കാനായി തീര്‍ഥാടകര്‍ പാചകവാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കി. സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണിയാണെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. അന്നദാനം കോംപ്ലക്സില്‍ മുഴുവന്‍ ഭക്ഷണം ലഭിക്കുമെന്നിരിക്കെ പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്കിന് 13, 14 തീയതികളില്‍ പാണ്ടിത്താവളത്തും ഭക്ഷണ വിതരണമുണ്ട്. എരുമേലി, മുക്കുഴി പരമ്പരാഗത പാത വഴിയുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക