ഏതൻസ് : ഗ്രീസിലെ ലാരിസയിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയതിന് ശേഷം ഗ്രീസിൽ നിന്ന് രക്ഷപ്പെട്ട മുപ്പതുകാരനായ പാകിസ്ഥാൻകാരൻ രണ്ട് വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞതിന് ശേഷം അറസ്റ്റിലായി. പാകിസ്ഥാൻ പൗരനെ നെതർലൻഡ്‌സിൽ നിന്നും പിടികൂടി പിന്നീട് ഗ്രീസിലേക്ക് കൊണ്ടുവന്നതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ ഇയാൾ ലാരിസയിലെ ജയിലിലാണ്.
2022 സെപ്റ്റംബറിൽ, ഒരു കുട്ടിയുടെ അമ്മയായ 35 വയസ്സുള്ള ഗ്രീക്ക് വനിതയായ ഇയോന്നയെ അന്നത്തെ പങ്കാളിയായ പാകിസ്ഥാൻകാരൻ ഫ്ലാറ്റിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇയോന്നയുടെ തല മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് തകർക്കുകയും ശരീരം ഒരു മെത്തയിൽ ഒരു ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കാണപ്പെടുകയും ചെയ്തു.
പാകിസ്ഥാൻകാരനെതിരെ ഗാർഹിക പീഡനത്തിന് ഇയോന്ന നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പാകിസ്ഥാൻകാരനെതിരെ പ്രാദേശിക അധികാരികൾ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് കൊലപാതകം അരങ്ങേറിയത്. ഒരാഴ്ചയ്‌ക്ക് ശേഷമാണ് അഴുകിയ നിലയിൽ അയോന്നയുടെ മൃതദേഹം കണ്ടെത്തിയത്.
അതേ സമയം ഗ്രീസിൽ പാകിസ്ഥാനി യുവാക്കൾ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയിട്ടുണ്ട്. 2022 ൽ നിക്കോലെറ്റ എന്ന 17 വയസ്സുള്ള പെൺകുട്ടിയെ അവളുടെ പാകിസ്ഥാൻ കുടിയേറ്റക്കാരനായ കാമുകൻ അഹ്സാൻ ക്രൂരമായി കൊലപ്പെടുത്തി.
ഒരു തർക്കത്തിനിടെ ഇസ്ലാമിനെയും മുഹമ്മദിനെയും കുറിച്ച് അപമാനകരമായ വാക്കുകൾ സംസാരിച്ചതിനാലാണ് നിക്കോലെറ്റയെ കൊലപ്പെടുത്തിയതെന്ന് പാകിസ്ഥാനി പിന്നീട് പോലീസിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: