ലക്നൗ : 46 വർഷത്തിന് ശേഷം തുറന്ന സംഭാൽ ക്ഷേത്രത്തിന് പുതിയ മുഖം . ക്ഷേത്രത്തിലെ പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കി. ദിവസപൂജകളും ആരംഭിച്ചു . 1978 ലെ കലാപത്തിനുശേഷം, ഈ ക്ഷേത്രം പൂട്ടിയതിനാൽ വർഷങ്ങളോളം പൂജകൾ മുടങ്ങിയ നിലയിലായിരുന്നു.
ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കഴിഞ്ഞതോടെ രാവിലെയും വൈകിട്ടും നടക്കുന്ന ആരതിയിൽ പങ്കെടുക്കാൻ ഭക്തർ വൻതോതിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. നഗരത്തിൽ നിന്നും ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും ആളുകൾ ഈ ക്ഷേത്രത്തിലേയ്‌ക്ക് വരുന്നു. ക്ഷേത്രത്തിനു സമീപമുള്ള കൈയേറ്റവും ഒഴിപ്പിച്ചു.
ആരാധനാലയത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഈ ക്ഷേത്രത്തിൽ പോലീസിനെ വിന്യസിക്കുകയും ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക